ഒാര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സുഗീതും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. സാക്ഷാൽ ശിക്കാരി ശംഭുവിനെ പോലെ തന്നെ അബദ്ധത്തിൽ ഓരോ കാര്യങ്ങൾ ചെയ്‌ത് വിജയിക്കുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന പീലിപ്പോസ്. മലയാളികളുടെ പ്രിയ നായികയായ ശിവദയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ശിവദ ആദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ആദ്യത്തെ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലൂടെ നായകനായ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ ചാക്കോച്ചനോടൊപ്പം ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. പ്രശസ്‌ത തമിഴ് സിനിമ നിർമ്മാതാവ് ആർ കെ സുരേഷ് ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു എന്നതും മറ്റൊരു പ്രേത്യേകതയാണ്.
നിഷാദ് കോയയാണ് ശിക്കാരി ശംഭുവിന്റെ സംഭാഷണവും തിരക്കഥയും ഒരുക്കുന്നത്. അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്നാണ് കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസല്‍ അലിയാണ്. ഏഞ്ചൽ മറിയ സിനിമാസന്റെ ബാനറിൽ എസ് കെ ലോറൻസാണ് ചിത്രം നിർമ്മിക്കുന്നത്
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.