[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തിയറ്ററുകളിൽ പൊട്ടിച്ചിരി നിറച്ച് ‘ആന അലറലോടലറൽ’ മുന്നേറുന്നു

വിനീത് ശ്രീനിവാസനെ നായകനാക്കി ദിലീപ് മേനോൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ആന അലറലോടലറൽ’ സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങൾ അണിനിരന്ന ഈ ചിത്രം തിയറ്ററുകളിൽ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് സമ്മാനിക്കുന്നത്. ഗായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ്, നിര്‍മാതാവ് എന്നീ മേഖലകളിലെല്ലാം ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് വിനീത് ശ്രീനിവാസൻ. അതുകൊണ്ടുതന്നെ ചിത്രത്തിനെക്കുറിച്ച് ആരാധകർക്കും പ്രതീക്ഷകൾ ഏറെയായിരുന്നു.

ഒരു കുടുംബ ചിത്രത്തിന്റെ താളത്തില്‍ ഇറങ്ങിയ ട്രെയിലറും മറ്റും കുടുംബ പ്രേക്ഷകരെയും കുട്ടികളെയും തീയേറ്ററിലേക്ക് ആകര്‍ഷിക്കുകയും ചെയ്‌തു. ഹാസ്യത്തിന്റെ അകമ്പടിയില്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ചിത്രം വിരൽ ചൂണ്ടിയിരിക്കുന്നത്. ചിത്രത്തിലെ സ്വാഭാവികമായ ഹാസ്യരംഗങ്ങളും പ്രേക്ഷകമനസിനെ കീഴടക്കുകയുണ്ടായി. ഇത്തരത്തിൽ ക്രിസ്‌തുമസ്‌ അവധിക്കാലം തിയറ്ററുകളിൽ ചിരിയുടെ പൊടിപൂരമൊരുക്കി ‘ആന അലറലോടലറൽ’ മുന്നേറുകയാണ്.

ശേഖരൻകുട്ടി എന്ന ആനയാണ് ‘ആന അലറലോടലറലി’ലെ കേന്ദ്രകഥാപാത്രം. ആനയും മനുഷ്യനുമായുള്ള ആത്മബന്ധം പ്രമേയമായ സിനിമകൾ എന്നും മലയാളിപ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ആ ലിസ്റ്റിലേക്ക് കടന്നു വരുന്ന പുതിയ ചിത്രമാണ് ആന അലറലോടലറൽ. വിനീത് ശ്രീനിവാസനും അനു സിത്താരയും ആദ്യമായി നായിക നായകന്മാരായി എത്തിയ ചിത്രം കൂടിയാണിത്.

സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്നസെന്റ്, ഹരീഷ് കണാരൻ, ധർമജൻ, തെസ്‌നി ഖാൻ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശരത് ബാലന്റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നൽകിയിരിക്കുന്നു. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.