[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദൈവമേ കൈ തൊഴാം കെ കുമാറാകണം മോഷൻ പോസ്റ്റർ റിലീസ് ചെയ്തു മമ്മൂട്ടി..!

പ്രശസ്ത നടനായ സലിം കുമാർ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ആണ് ദൈവമേ കൈ തൊഴാം കെ കുമാറാകണം. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷന്റെ ഫൈനൽ സ്റ്റേജിലുള്ള ഈ ചിത്രം ജനുവരി 12 നു തീയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ് . തന്റെ ഫേസ്ബുക് പേജിലൂടെയാണ് മമ്മൂട്ടി ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ പേര് പോലെ തന്നെ വളരെ രസകരമായ ഒരു മോഷൻ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. മീശ മാധവൻ എന്ന സൂപ്പർ ഹിറ്റ് ലാൽ ജോസ്- ദിലീപ് ചിത്രത്തിലെ സലിം കുമാർ അവതരിപ്പിച്ച അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന കഥാപാത്രത്തിന്റെ ഒരു സൂപ്പർ ഹിറ്റ് ഡയലോഗും മോഷൻ പോസ്റ്ററിൽ രസകരമായ രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സലിം കുമാർ സംവിധാനം ചെയ്യുന്ന ആദ്യത്തെ കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഈ ചിത്രം. ഇതിനു മുൻപ് സലിം കുമാർ ഒരുക്കിയ രണ്ടു ചിത്രവും ഓഫ്‌ബീറ്റ്‌ ചിത്രങ്ങൾ ആയിരുന്നു. കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ശ്രീനിവാസൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, ഹരിശ്രീ അശോകൻ, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂർ, അഞ്ജലി അനീഷ് ഉപാസന , സുരഭി ലക്ഷ്മി, എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് അനുശ്രീ ആണ്. പ്രയാഗ മാർട്ടിനും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാദിര്ഷയാണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.