[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചിത്രത്തിനായി മമ്മൂട്ടി പേര് കണ്ടെത്തിയത് പരോൾ ഗാനത്തിലൂടെയെന്ന് സംവിധായകൻ

മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ‘പരോൾ’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പരസ്യസംവിധായകനായ ശരതിന്റെ സിനിമാലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ ചിത്രം. ‘പരോൾ’ എന്ന പേര് ചിത്രത്തിനായി നിർദേശിച്ചത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ചിത്രീകരണം തുടങ്ങുന്ന സമയത്തൊന്നും സിനിമയുടെ പേര് തീരുമാനിച്ചിരുന്നില്ല. ചിത്രീകരണത്തിനായി എത്തിയപ്പോൾ ‘പരോളി’ലെ ഗാനങ്ങള്‍ മമ്മൂട്ടി കേട്ടിരുന്നു. അപ്പോഴാണ് നടനും ഗായകനുമായ അരിസ്റ്റോ സുരേഷ് പാടിയ ‘പരോള്‍ …’ എന്നുതുടങ്ങുന്ന ഗാനം അദ്ദേഹത്തിൻറെ ശ്രദ്ധയിൽപെട്ടത്. ഉടന്‍ തന്നെ മമ്മൂട്ടി ക്ലാപ്പ് ബോര്‍ഡ് വാങ്ങി അതില്‍ പരോള്‍ എന്ന് എഴുതുകയായിരുന്നുവെന്ന് ശരത് പറയുന്നു.

ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി തനി നാടന്‍ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘പരോൾ’. ഇനിയ, മിയ, സിദ്ദിഖ്, സുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് ഇനിയ എത്തുന്നത്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍ ചിത്രത്തിലെ ഒരു മുഖ്യറോൾ അവതരിപ്പിക്കുന്നു. രണ്ടു ഷെഡ്യൂളിലായി ബംഗളൂരുവിലും കേരളത്തിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജെ & ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂഡ് സുധീർ, ജൂബി നൈനാൻ എന്നിവർ ചേർന്നാണ് ‘പരോൾ’ നിർമ്മിക്കുന്നത്. മാർച്ചിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.