സിംഹള ആർട്ടിസ്റ്റായ യോഹാനിയുടെ സൂപ്പർഹിറ്റ് ഗാനമായ മണിക്കേ മാഗേ ഹിതേ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. താങ്ക് ഗോഡ് എന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനത്തിന്റെ ഹിന്ദി പതിപ്പൊരുക്കിയത്. നോറ ഫതേഹി, സിദ്ധാർഥ് മൽഹോത്ര എന്നിവരുടെ കിടിലൻ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അതീവ ഗ്ലാമറസായാണ് നോറ ഈ ഗാനത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജയ് ദേവ്‌ഗൺ, രാകുൽ പ്രീത് സിങ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി ഈ ഗാനം റീമിക്സ് ചെയ്തത് തനിഷ്‌ക് ബാഗചി, ചമത് സംഗീത് എന്നിവർ ചേർന്നാണ്. യോഹാനി, ജുബിൻ നൗട്ടിയാൽ, സൂര്യ രഘുനാഥൻ എന്നിവർ ചേർന്നാണ് ഈ ഗാനത്തിന്റെ ഹിന്ദി റീമിക്സ് വേർഷൻ ആലപിച്ചിരിക്കുന്നത്. രശ്മി വിരാഗ്, ഡ്യൂളൻ എ ആർ എക്സ് എന്നിവർ ചേർന്നാണ് ഇതിന്റെ ഹിന്ദി വരികൾ രചിച്ചത്.
ചമത് സംഗീത് ഈണം നൽകിയ ഇതിന്റെ ഒറിജിനൽ വേർഷൻ ആലപിച്ചത് യോഹാനി, സതീശൻ എന്നിവർ ചേർന്നാണ്. ഡ്യൂളൻ എ ആർ എക്സ് ആണിതിന്റെ വരികൾ രചിച്ചത്. ഹിന്ദി വേര്ഷന് വേണ്ടി മെല്ലോ ഡി റാപ് വരികൾ രചിച്ചപ്പോൾ ഗണേഷ് ഹെഗ്‌ഡെയാണ് ഇതിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ഈ വീഡിയോക്ക് ഇതിനോടകം രണ്ടര കോടിയോളം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു. ടി സീരിസിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ സോങ് റിലീസ് ചെയ്തത്. ഇന്ദ്ര കുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ കോമഡി ചിത്രം ദീപാവലി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.