[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസ് എന്ന്?; വെളിപ്പെടുത്തി മണി രത്‌നം

മാസ്റ്റർ ഡയറക്ടർ മണി രത്‌നം ഒരുക്കിയ തന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ടു ഭാഗങ്ങളായി ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വരുന്ന സെപ്റ്റംബർ മുപ്പതിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഇപ്പോഴിതാ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് മണി രത്‌നം. രണ്ടു ഭാഗങ്ങളും ഒരുമിച്ചാണ് ഷൂട്ട് ചെയ്തതെന്നും ഇപ്പോൾ രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്നും അദ്ദേഹം പറയുന്നു. ആദ്യ ഭാഗം റിലീസ് ചെയ്ത് ആറ് മുതൽ ഒൻപത് മാസം കഴിയുമ്പോഴായിരിക്കും രണ്ടാം ഭാഗം റിലീസ് ചെയ്യുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 2023 സമ്മർ റിലീസായാണ് പൊന്നിയിൻ സെൽവൻ പാർട്ട് 2 എത്തിക്കാൻ പ്ലാൻ ചെയ്യുന്നത്. ചെന്നൈയിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിലാണ് ഈ കാര്യങ്ങൾ മണി രത്‌നം വെളിപ്പെടുത്തിയത്.

ചോള സാമ്രാജ്യത്തിന്റെ രാജാവായ ആദിത്യ കരികാലനായി ചിയാൻ വിക്രം അഭിനയിക്കുന്ന ഈ ചിത്രത്തിൽ, കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും വേഷമിട്ടിരിക്കുന്നു. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകൻ മണി ര്തനത്തോടൊപ്പം ചേർന്ന് ഇളങ്കോ കുമാരവേൽ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നീ ബാനറുകളാണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് രവി വർമ്മൻ, എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദ് എന്നിവരാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.