[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നോറ ഫതേഹിയുടെ ത്രസിപ്പിക്കുന്ന നൃത്തം; ഒപ്പം സിദ്ധാർഥ് മൽഹോത്രയും; ആ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ ഹിന്ദി പതിപ്പും ട്രെൻഡാവുന്നു; വീഡിയോ കാണാം

സിംഹള ആർട്ടിസ്റ്റായ യോഹാനിയുടെ സൂപ്പർഹിറ്റ് ഗാനമായ മണിക്കേ മാഗേ ഹിതേ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. താങ്ക് ഗോഡ് എന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനത്തിന്റെ ഹിന്ദി പതിപ്പൊരുക്കിയത്. നോറ ഫതേഹി, സിദ്ധാർഥ് മൽഹോത്ര എന്നിവരുടെ കിടിലൻ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അതീവ ഗ്ലാമറസായാണ് നോറ ഈ ഗാനത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജയ് ദേവ്‌ഗൺ, രാകുൽ പ്രീത് സിങ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി ഈ ഗാനം റീമിക്സ് ചെയ്തത് തനിഷ്‌ക് ബാഗചി, ചമത് സംഗീത് എന്നിവർ ചേർന്നാണ്. യോഹാനി, ജുബിൻ നൗട്ടിയാൽ, സൂര്യ രഘുനാഥൻ എന്നിവർ ചേർന്നാണ് ഈ ഗാനത്തിന്റെ ഹിന്ദി റീമിക്സ് വേർഷൻ ആലപിച്ചിരിക്കുന്നത്. രശ്മി വിരാഗ്, ഡ്യൂളൻ എ ആർ എക്സ് എന്നിവർ ചേർന്നാണ് ഇതിന്റെ ഹിന്ദി വരികൾ രചിച്ചത്.

ചമത് സംഗീത് ഈണം നൽകിയ ഇതിന്റെ ഒറിജിനൽ വേർഷൻ ആലപിച്ചത് യോഹാനി, സതീശൻ എന്നിവർ ചേർന്നാണ്. ഡ്യൂളൻ എ ആർ എക്സ് ആണിതിന്റെ വരികൾ രചിച്ചത്. ഹിന്ദി വേര്ഷന് വേണ്ടി മെല്ലോ ഡി റാപ് വരികൾ രചിച്ചപ്പോൾ ഗണേഷ് ഹെഗ്‌ഡെയാണ് ഇതിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ഈ വീഡിയോക്ക് ഇതിനോടകം രണ്ടര കോടിയോളം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു. ടി സീരിസിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ സോങ് റിലീസ് ചെയ്തത്. ഇന്ദ്ര കുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ കോമഡി ചിത്രം ദീപാവലി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

18 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.