മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് അണിയിച്ചൊരുക്കിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28 ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിനാണ് റിലീസ് ചെയ്തത്. പുറത്തു വന്ന നിമിഷം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രൈലെർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കുകയാണ്. മുഹമ്മദ് ഷാഫി രചിക്കുന്ന ഈ ചിത്രത്തിന്റെ സഹരചയിതാവായി എത്തുന്നത് പ്രശസ്ത നടനായ റോണി ഡേവിഡ് രാജ് ആണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം യഥാർഥ കഥയെ ആസ്പദമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചടുലമായ പോലീസ് കുറ്റാന്വേഷണത്തിന്റെ മനോഹരമായ ആവിഷ്കാരമായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്.
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതിനൊപ്പം വൈകാരികമായി കൂടി സ്വാധീനിക്കുന്ന ഒരു ചിത്രമായിരിക്കും കണ്ണൂർ സ്‌ക്വാഡ് എന്ന സൂചനയും ഈ ട്രൈലെർ നമ്മുക്ക് തരുന്നുണ്ട്. മമ്മൂട്ടി എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിക്കുന്ന ഒരു ചിത്രം കൂടിയാവുമിതെന്നാണ് ആരാധകരുടെ പ്രതീക്ഷ. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കണ്ണൂർ സ്‌ക്വാഡ്, ഈ ബാനറിൽ വരുന്ന ആദ്യ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് മുഹമ്മദ് റാഹിലും സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമുമാണ്. പ്രവീൺ പ്രഭാകർ എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, വിജയ രാഘവൻ, ശബരീഷ് വർമ്മ, കിഷോർ എന്നിവരും വേഷമിട്ടിരിക്കുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.