അല്ലു അർജുന്റെ പുഷ്പ രാജ് ഭരണം വീണ്ടും; റിലീസ് തീയതി ഉറപ്പിച്ച് പുഷ്പ 2 .
തെലുങ്കിലെ സ്റ്റൈലിഷ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 ന്റെ റിലീസ് തീയതി അറിയാനുള്ള ആകാംഷയിലായിരുന്നു തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും. ഇപ്പോഴിതാ ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. 2024 , ആഗസ്ത് 15 ആം തീയതി, ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിലാണ് പുഷ്പ 2 പ്രേക്ഷകരുടെ മുന്നിലെത്തുക. ഹിറ്റ് മേക്കർ സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ഭാഗം പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. പുഷ്പ രാജ് എന്ന് പേരുള്ള ചന്ദനക്കടത്തുകാരനായി ഇതിൽ വേഷമിട്ട അല്ലു അർജുന്, ഇതിലെ ഗംഭീര പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും നേടാൻ സാധിച്ചിരുന്നു. ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തിയ ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികയായി വേഷമിട്ടത്.
പുഷ്പ 2 വരുമ്പോഴും പ്രേക്ഷകർ കാത്തിരിക്കുന്നത് അല്ലു അർജുന്റെ പുഷ്പ രാജ് എന്ന കഥാപാത്രവും ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ശെഖാവത് എന്ന കഥാപാത്രവും തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനാണ്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ പുഷ്പക്ക് രണ്ടാം ഭാഗം വരുമ്പോൾ ആയിരം കോടിയോളം വരുമാനമാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നതെന്നാണ് സൂചന. പുഷ്പരാജ് എന്ന അല്ലു അർജുൻ കഥാപാത്രത്തിന്റെ ഉയർച്ചയാണ് ആദ്യ ഭാഗത്തിൽ കാണിച്ചതെങ്കിൽ, ആ കഥാപാത്രത്തിന്റെ അധികാരവും വാഴ്ചയും കാണിക്കാൻ പോകുന്ന ഒന്നാണ് ഈ രണ്ടാം ഭാഗം
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.