തെലുങ്ക് യുവതാരം അഖിൽ അക്കിനേനി, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്നിവർ പ്രധാന വേഷം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറഞ്ഞ യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വേഷമിട്ട ഈ തെലുങ്ക് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകനായ സുരീന്ദർ റെഡ്ഢിയാണ്. ഈ വരുന്ന ഏപ്രിൽ 28 നാണു ഏജന്റ് റിലീസ് ചെയ്യുക. റിലീസ് തീയതി പുറത്തു വിട്ടു കൊണ്ടുള്ള ഇതിന്റെ ടീസർ വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പ്രണയ ഗാനം കൂടി പുറത്തു വന്നിരിക്കുകയാണ്. നായകൻ അഖിൽ അക്കിനേനി, നായികാ വേഷം ചെയ്യുന്ന സാക്ഷി വൈദ്യ എന്നിവരാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. മല്ലി മല്ലി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
സാക്ഷി വൈദ്യ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഈ ഗാനം രചിച്ചത് ആദിത്യ അയ്യങ്കാറും, പാടിയിരിക്കുന്നത് ഹിപ് ഹോപ് തമിഴനുമാണ്. അദ്ദേഹം തന്നെയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും. ഹോളിവുഡ് ഫിലിം സീരിസായ ജേസൺ ബോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം, ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. മഹാദേവ് എന്ന് പേരുള്ള ഒരു മിലിട്ടറി ഓഫീസർ ആയാണ് മമ്മൂട്ടി ഇതിൽ വേഷമിട്ടിരിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.