[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അഞ്ജു കുര്യൻ വീണ്ടും തമിഴിൽ; മിർച്ചി ശിവ ചിത്രത്തിന്റെ ട്രൈലെർ കാണാം

തമിഴിലെ പ്രശസ്ത താരങ്ങളിൽ ഒരാളായ മിർച്ചി ശിവ നായകനായി എത്തുന്ന റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആണ് സിംഗിൾ ശങ്കറും സ്മാർട്ഫോൺ സിമ്രാനും. ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലയാളി നായികാ താരം അഞ്ജു കുര്യൻ വീണ്ടും തമിഴിലെത്തുന്ന ഈ ചിത്രത്തിൽ മേഘ ആകാശും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രൈലെർ നൽക്കുന്ന സൂചന. ശിവ ചിത്രത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയതെന്നും ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ഗായകൻ മനോയും ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് വിഘ്‌നേശ് ഷാ പി എൻ ആണ്. ലാർക് സ്റ്റുഡിയോയുടെ ബാനറിൽ കെ കുമാർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ലിയോൺ ജെയിംസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആർതർ എ വിത്സനും ഇത് എഡിറ്റ് ചെയ്തിരിക്കുന്നത് ഭൂപതി സെൽവരാജ്, എസ് എൻ ഫാസിൽ എന്നിവരുമാണ്. ടിപ്സ് തമിഴ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഇതിന്റെ ട്രെയിലറിന് ഇതിനോടകം 2 മില്യണിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. 2014 ഇൽ റിലീസ് ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഞ്ജു കുര്യൻ പിന്നീട് പ്രേമം, കവി ഉദ്ദേശിച്ചത്, ഞാൻ പ്രകാശൻ, ജാക്ക് ഡാനിയേൽ, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയും കയ്യടി നേടിയെടുത്ത താരമാണ്. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ഈ നടി ആറ് വർഷം മുൻപ് റിലീസ് ചെയ്ത ചെന്നൈ റ്റു സിങ്കപ്പൂർ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 week ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.