ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് മാർജാര ഒരു കല്ല് വെച്ച നുണ. നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്ത ഈ ചിത്രം വളരെ പുതുമയാർന്ന, ത്രില്ലിങ്ങായ ഒരു ചലച്ചിത്രാനുഭവം ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മിസ്റ്ററി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മനോഹരമായ ഒരു പ്രണയ ഗാനത്തിന്റെ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. മെല്ലെ ചൊല്ലുകില്ലേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് റഫീഖ് അഹമ്മദും പാടിയത് രാകേഷ് കിഷോറും ആണ്. കിരൺ ജോസ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.
നായകനായ വിഹാൻ, നായികയായ രേണുക എന്നിവരുടെ പ്രണയ രംഗങ്ങൾ ആണ് ഈ ഗാനത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രിയും അതോടൊപ്പം ജെറി സൈമൺ ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളും ചേർന്നപ്പോൾ ഈ ഗാനം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു. ഒരു വലിയ വീടിനെയും ആ വീടിനെ ചുറ്റിപറ്റി ഉള്ള ഒരു വലിയ നുണയേയും അടിസ്ഥാനമാക്കി ആണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. ജെയ്സൺ ചാക്കോ ആണ് ഈ ചിത്രത്തിലെ മറ്റൊരു നായകൻ. അഭിരാമി, അഞ്ജലി, സുധീർ കരമന, രാജേഷ് ശർമ്മ, ബാലാജി ശർമ്മ, ഹരീഷ് പേരാടി, ടിനി ടോം, കൊല്ലം സുധി എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.