[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളത്തിൽ അഭിനയിക്കാൻ കരാറായ ഏഴു ചിത്രങ്ങൾ ഒരുമിച്ചു ഇല്ലാതായി; വെളിപ്പെടുത്തലുമായി പ്രശസ്ത നടൻ നരെയ്ൻ

മലയാള സിനിമയിൽ വർഷങ്ങൾക്കു മുൻപ് അരങ്ങേറ്റം കുറിച്ച് ഏറെ ശ്രദ്ധ നേടിയ നടൻ ആണ് നരെയ്ൻ. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നിർണ്ണായകമായ വേഷങ്ങൾ ചെയ്ത നരെയ്ൻ തമിഴിലും സൂപ്പർ ഹിറ്റുകളുടെ ഭാഗമായി ഏറെ ശ്രദ്ധ നേടി. ഈ അടുത്തിടെ ഇറങ്ങി ബ്ലോക്ക്ബസ്റ്റർ ആയ കൈദി എന്ന തമിഴ് ചിത്രത്തിലെ നരെയ്‌ന്റെ പ്രകടനം അദ്ദേഹത്തിന് ഏറെ അഭിനന്ദനം നേടിക്കൊടുത്തു. ഇപ്പോൾ മലയാളത്തിലും കൂടുതൽ തമിഴിൽ ആണ് അദ്ദേഹം അഭിനയിക്കുന്നത്. എന്നാൽ മലയാളത്തിൽ നിന്ന് പെട്ടെന്ന് തനിക്കു അവസരങ്ങൾ ഇല്ലാതെ വന്നപ്പോൾ ആണ് താൻ തമിഴിൽ കൂടുതൽ സജീവമായത് എന്നും മലയാളത്തിലെ അവസരങ്ങൾ ഇല്ലാതെ ആയതു ഇപ്പോഴും മനസ്സിലാക്കാൻ പറ്റാത്ത കാരണങ്ങൾ കൊണ്ടാണ് എന്നും നരെയ്ൻ പറയുന്നു. വലിയ പ്രതിസന്ധി ആണ് ഒരു ഘട്ടത്തിൽ സിനിമയിൽ നിന്ന് അഭിമുഖീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

അന്ന് കുടുംബം ഒപ്പം നിന്നതു കൊണ്ടാണ് അതിനെ ഒക്കെ നേരിടാൻ പറ്റിയത് എന്നും അദ്ദേഹം പറയുന്നു. ഒന്നോ രണ്ടോ ചിത്രങ്ങൾ ഇല്ലാതെ ആയി പോകുന്നത് മനസിലാക്കാം എന്നും എന്നാൽ കരാർ ആയ അഞ്ചും ഏഴും ചിത്രങ്ങൾ ഒക്കെ ഒരുമിച്ചു ക്യാൻസൽ ആയി പോകുന്നത് എന്ത്‌ കൊണ്ടാണ് എന്ന് ഇന്നും അറിയില്ല എന്ന് നരെയ്ൻ പറയുന്നു. കുറെയേറെ ചിത്രങ്ങൾ ഇടയ്ക്കു വെച്ച് നിലച്ചപ്പോൾ ചിലതു ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിൽ വെച്ച് നഷ്ട്ടപെട്ടു ഈ നടന്. മുഖംമൂടി എന്ന ചിത്രം തീരാൻ രണ്ടു വർഷം എടുത്തതും നരെയ്‌ന് വിന ആയി. അത്രയും കാലം അദ്ദേഹത്തിന് നഷ്ടമായി. കുട്ടിക്കാലം മുതലേ ആത്മീയതയിൽ ഉണ്ടായിരുന്ന താല്പര്യം ആണ് ഈ ഘട്ടത്തിൽ ഒക്കെ പിടിച്ചു നില്ക്കാൻ തന്നെ സഹായിച്ച ഒരു ഘടകം എന്നും നരെയ്ൻ പറയുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.