[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മെല്ലെ ചൊല്ലുകില്ലേ; മാർജാര ഒരു കല്ല് വെച്ച നുണയിലെ മനോഹര പ്രണയ ഗാനം എത്തി

ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് മാർജാര ഒരു കല്ല് വെച്ച നുണ. നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്ത ഈ ചിത്രം വളരെ പുതുമയാർന്ന, ത്രില്ലിങ്ങായ ഒരു ചലച്ചിത്രാനുഭവം ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മിസ്റ്ററി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മനോഹരമായ ഒരു പ്രണയ ഗാനത്തിന്റെ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. മെല്ലെ ചൊല്ലുകില്ലേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് റഫീഖ് അഹമ്മദും പാടിയത് രാകേഷ് കിഷോറും ആണ്. കിരൺ ജോസ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.

നായകനായ വിഹാൻ, നായികയായ രേണുക എന്നിവരുടെ പ്രണയ രംഗങ്ങൾ ആണ് ഈ ഗാനത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രിയും അതോടൊപ്പം ജെറി സൈമൺ ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളും ചേർന്നപ്പോൾ ഈ ഗാനം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു. ഒരു വലിയ വീടിനെയും ആ വീടിനെ ചുറ്റിപറ്റി ഉള്ള ഒരു വലിയ നുണയേയും അടിസ്ഥാനമാക്കി ആണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. ജെയ്സൺ ചാക്കോ ആണ് ഈ ചിത്രത്തിലെ മറ്റൊരു നായകൻ. അഭിരാമി, അഞ്ജലി, സുധീർ കരമന, രാജേഷ് ശർമ്മ, ബാലാജി ശർമ്മ, ഹരീഷ് പേരാടി, ടിനി ടോം, കൊല്ലം സുധി എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.