ലൂസിഫർ എന്ന മോഹൻലാൽ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രം ആവേശത്തിന്റെ അലകടൽ സൃഷ്ടിക്കുകയാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ . കേരളത്തിൽ അക്ഷരാർത്ഥത്തിൽ ഒരു കൊടുങ്കാറ്റു പോലെയാണ് സ്റ്റീഫനും ലൂസിഫർ എന്ന സിനിമയും ആഞ്ഞടിക്കുന്നതു. ഇപ്പോഴിതാ തീയേറ്ററുകളിൽ തീ പടർത്തിയ ലൂസിഫെറിലെ ആ ഗാനത്തിന്റെ ലിറിക് വീഡിയോ എത്തി കഴിഞ്ഞു. മോഹൻലാലിന്റെ ഈ ചിത്രത്തിലെ ആദ്യ സംഘട്ടനത്തിനു അകമ്പടി ആയെത്തിയ തമിഴ് സോങ് ലിറിക് വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തത്. തീയേറ്ററുകളിൽ ആവേശത്തിന്റെ അണപൊട്ടിയൊഴുക്കിയപ്പോൾ പലർക്കും ഈ ത്രസിപ്പിക്കുന്ന ഗാനം കേൾക്കാനാവാത്ത പോയി എന്ന സങ്കടം ഇപ്പോൾ മാറി എന്ന് പറയാം.
കിടിലൻ വരികളും അതിലും ആവേശം ജനിപ്പിക്കുന്ന സംഗീതവും അതിനൊപ്പം മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന സംഘട്ടനവും ആണ് ഈ ഗാനത്തെ സൂപ്പർ ഹിറ്റ് ആക്കിയത്. ലോഗൻ വരികൾ എഴുതിയ ഈ ഗാനം ആലപിച്ചത് കാർത്തിക് ആണ്. ഭരദ്വാജ് ആണ് ഈ ഗാനത്തിന് റാപ് മിക്സ് ചെയ്തിരിക്കുന്നത്. ഏതായാലും റിലീസ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ ഈ ലിറിക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. കടവുളേ പോലെ കാപ്പവനിവൻ എന്ന് തുടങ്ങുന്ന ഈ ഗാനം മോഹൻലാൽ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിക്കുകയാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരും ആണ്. റെക്കോർഡ് കളക്ഷൻ ആണ് ഇപ്പോൾ ഈ ചിത്രം നേടുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.