[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വലിയ രാജാക്കൻമാരുടെ ഇടയിൽ ആ ഇളയരാജാവിനെ കണ്ടപ്പോൾ.. വീട്ടമ്മയുടെ വാക്കുകൾ വൈറൽ ആവുന്നു…

മാധവ് രാമദാസൻ സംവിധാനം ചെയ്ത ഇളയ രാജ എന്ന ചിത്രം മികച്ച  പ്രേക്ഷക പ്രതികരണം നേടി മുന്നോട്ടു കുതിക്കുകയാണ്. ഒരു ചെറിയ ചിത്രത്തിന്റെ വലിയ വിജയം എന്നാണ് പ്രേക്ഷകരും നിരൂപകരും ഈ സിനിമയെ കുറിച്ച് പറയുന്നത്. ഗിന്നസ് പക്രു നായക വേഷത്തിൽ എത്തിയ ഈ ചിത്രം രചിച്ചത് സുദീപ് ടി ജോർജ് ആണ്. ഇപ്പോഴിതാ ഈ ചിത്രം കണ്ട പ്രസീദ അനിൽകുമാർ എന്ന വീട്ടമ്മയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആവുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രസീദ പങ്കു വെച്ച വാക്കുകൾ ഇങ്ങനെയാണ്.

” ഇന്നലെ കുട്ടികൾക്ക് സ്കൂൾ അടച്ചതിന്റെ സന്തോഷത്തിൽ ഒരു സിനിമ കാണാൻ കാസർഗോഡ് മൂവി മാക്‌സ് തിയേറ്ററിൽ പോയി ചെണ്ടമേളങ്ങളും ആർപ്പുവിളികളും ആരവങ്ങളുമായി തിയ്യേറ്റർ എല്ലാവരെയും മാടി വിളിക്കായാണ് പോസ്റ്ററുകളുടെയും കട്ടൗട്ടുകളുടെയും ബഹളം. പോസ്റ്ററുകൾക്ക് ഇടയിൽ വലിയ രാജാക്കൻമാർക്ക് ഇടയിൽ ചതുരംഗ കളത്തിൽ ഒരു ചെറിയ രാജാവിനെ കണ്ടു. വലിയ വലിയ രാജാക്കൻമാരുടെ ഇടയിൽ ആ ഇളയരാജാവിനെ കണ്ടപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല..അതെ ഇതാണ് കാണേണ്ടത് ഞങ്ങൾ ഇളയരാജയ്ക്ക് കയറി. ഈ വലിയ ലോകത്ത് ജീവിക്കാൻ വേണ്ടി പൊരുതുന്ന ഒരു കുഞ്ഞു മനുഷ്യന്റെ യും കുടുംബത്തിന്റെയും ഹൃദയസ്പർശിയായ കഥ. സിനിമയാണോ ജീവിതമാണോ എന്ന് വേർതിരിച്ച് അറിയാൻ പറ്റാത്ത കണ്ണിനെയും മനസ്സിനെയും അല്പം ഈറനണിയിക്കുന്ന സിനിമ . ദാരിദ്യം എന്താണ് എന്ന് അറിയാത്ത ഇന്നത്തെ പുതിയ തലമുറ കാണേണ്ട സിനിമ. എന്നും സിനിമ കണ്ട് വരുമ്പോൾ പുറത്തു നിന്നും ഫുഡ് കഴിക്കാൻ വാശി പിടിക്കുന്ന എന്റെ ഉണ്ണി ക്കുട്ടൻ ആദ്യമായി എനിക്ക് വീട്ടിലെ ചോറ് മതി എന്നു പറഞ്ഞപ്പോൾ അവിടെയാണ് എനിക്ക് ആ സിനിമയുടെ വിജയം മനസ്സിലായത്.”. ടീം ഇളയ രാജക്കു നന്ദിയും അഭിനന്ദനവും പറഞ്ഞു കൊണ്ടാണ് ഈ വീട്ടമ്മ തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

7 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.