[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

തീയേറ്ററുകളിൽ ആവേശം പടർത്തിയ ലൂസിഫർ സോങ് എത്തി; സ്റ്റീഫൻ നെടുമ്പള്ളി കൊടുങ്കാറ്റാവുന്നു..!

ലൂസിഫർ എന്ന മോഹൻലാൽ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രം ആവേശത്തിന്റെ അലകടൽ സൃഷ്ടിക്കുകയാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ . കേരളത്തിൽ അക്ഷരാർത്ഥത്തിൽ ഒരു കൊടുങ്കാറ്റു പോലെയാണ് സ്റ്റീഫനും ലൂസിഫർ എന്ന സിനിമയും ആഞ്ഞടിക്കുന്നതു. ഇപ്പോഴിതാ തീയേറ്ററുകളിൽ തീ പടർത്തിയ ലൂസിഫെറിലെ ആ ഗാനത്തിന്റെ ലിറിക് വീഡിയോ എത്തി കഴിഞ്ഞു. മോഹൻലാലിന്റെ ഈ ചിത്രത്തിലെ ആദ്യ സംഘട്ടനത്തിനു അകമ്പടി ആയെത്തിയ തമിഴ് സോങ് ലിറിക് വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തത്. തീയേറ്ററുകളിൽ ആവേശത്തിന്റെ അണപൊട്ടിയൊഴുക്കിയപ്പോൾ പലർക്കും ഈ ത്രസിപ്പിക്കുന്ന ഗാനം കേൾക്കാനാവാത്ത പോയി എന്ന സങ്കടം ഇപ്പോൾ മാറി എന്ന് പറയാം.

കിടിലൻ വരികളും അതിലും ആവേശം ജനിപ്പിക്കുന്ന സംഗീതവും അതിനൊപ്പം മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന സംഘട്ടനവും ആണ് ഈ ഗാനത്തെ സൂപ്പർ ഹിറ്റ് ആക്കിയത്. ലോഗൻ വരികൾ എഴുതിയ ഈ ഗാനം ആലപിച്ചത് കാർത്തിക് ആണ്. ഭരദ്വാജ് ആണ് ഈ ഗാനത്തിന് റാപ് മിക്സ് ചെയ്തിരിക്കുന്നത്. ഏതായാലും റിലീസ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ ഈ ലിറിക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. കടവുളേ പോലെ കാപ്പവനിവൻ എന്ന് തുടങ്ങുന്ന ഈ ഗാനം മോഹൻലാൽ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിക്കുകയാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരും ആണ്.  റെക്കോർഡ് കളക്ഷൻ ആണ് ഇപ്പോൾ ഈ ചിത്രം നേടുന്നത്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

7 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.