[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

ദുൽഖറിന്റെ സ്റ്റൈലൻ എൻട്രി; ഒരു യമണ്ടൻ പ്രേമകഥ ടീസർ കയ്യടി നേടുന്നു..!

ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം യുവ താരം ദുൽകർ സൽമാൻ മലയാള സിനിമയിൽ തിരിച്ചു എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമ കഥ. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ്  തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ടീം ആണ്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ആയി കഴിഞ്ഞു. ദുൽകർ സൽമാന്റെ സ്റ്റൈലൻ എൻട്രി ആണ് ഈ ടീസറിന്റെ സവിശേഷത. ഒരു ഗാനത്തിന്റെ തുടക്കവും അതിന്റെ തുടർച്ചയായി ദുൽഖറിന്റെ കിടിലൻ എൻട്രിയും ആണ് ഈ ടീസറിൽ ഉൾപ്പെടുത്തിതിയിട്ടുള്ളത്. ദുൽകർ ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന ഒരു ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ലല്ലു എന്നാണ് ദുൽകർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

ഒരു പെയിന്റിംഗ് തൊഴിലാളി ആയാണ് ദുൽകർ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന. ഒരു പക്കാ കളർഫുൾ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം അടുത്ത മാസം അവസാന വാരത്തോടെ റിലീസ് ചെയ്യും എന്നാണ് സൂചന. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഴ്ചകൾക്കു മുൻപ്  റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നത് നിഖിലയും സംയുക്ത മേനോനും ആണ്. ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാദിർഷ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് സുകുമാർ ആണ്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

5 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.