പ്രശസ്ത പിന്നണി ഗായികയായ മഞ്ജരിയുടെ മനോഹരമായ ശബ്ദത്തിൽ പുതിയൊരു ഒപ്പന പാട്ടു കൂടി പുറത്തു വന്നു കഴിഞ്ഞു. ബെൻസി പ്രൊഡക്ഷൻസ് മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ഖലീഫ എന്ന ചിത്രത്തിലെ ആണ് ഈ മനോഹരമായ ഒപ്പന പാട്ട്.
നവാഗതനായ മുബഹിക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് ബേനസീർ ആണ്. ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ശങ്കർ ധുൻ ആണ്. അദ്ദേഹം ഈണം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് സുരേഷ് നടുവത്താണ്. മഞ്ജരിയുടെ മനോഹരമായ ശബ്ദത്തിൽ പാരമ്പര്യ തനിമയോടെ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീത പ്രേമികൾക്കിടയിൽ ഗംഭീര അഭിപ്രായം ആണ് ഇപ്പോൾ ലഭിക്കുന്നത്.
മാതളപ്പൂമൊട്ടു എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോ മനോരമ മ്യൂസിക്കിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴി ആണ് റിലീസ് ചെയ്തത്. മികച്ച ചിത്രീകരണവും ഈ ഗാനത്തിന്റെ വീഡിയോക്ക് മിഴിവേകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. മലയാള സിനിമയിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള മഞ്ജരിയുടെ പുതിയ ഹിറ്റായി മാറി കഴിഞ്ഞു ഈ ഒപ്പന പാട്ടു.
ഇതിനു മുൻപും മാപ്പിള പാട്ടുകളും ഒപ്പന പാട്ടൂകളും പാടി ഹിറ്റാക്കിയിട്ടുള്ള ഗായികയാണ് മഞ്ജരി. ഏതായാലും ഒരിക്കൽ കൂടി മജ്ഞരി ആ ചരിത്രം ആവർത്തിക്കുകയാണ് എന്ന് പറയാം. ഖലീഫ എന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. പ്രശസ്ത യുവ നടൻ അനീഷ് ജി മേനോൻ ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.