നാദിർഷ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷൻ. ആ ചിത്രത്തിലൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി മലയാള സിനിമയിൽ അരങ്ങേറിയത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ആ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ബോൾഗാട്ടി ടീമിന്റെ കോമഡി നമ്പറുകൾ ആയിരുന്നു. ഇപ്പോഴിതാ അവർ രണ്ടു പേരും ഒരിക്കൽ കൂടി ഒരുമിച്ചു പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. പ്രശസ്ത സംവിധായകനായ ബോബൻ സാമുവൽ ഒരുക്കിയ വികട കുമാരൻ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി , ഷാജഹാനും പരീക്കുട്ടിയും എന്നിവയൊക്കെ ആണ് ബോബൻ സാമുവൽ നമ്മുക്ക് തന്നിട്ടുള്ള ചിത്രങ്ങൾ. ഇപ്പോൾ പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള വികട കുമാരൻ, അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും.
ബ്രില്ലിയൻറ് ഇഡിയറ്റ് എന്നാണ് ഈ ചിത്രത്തിന്റെ ടാഗ്‌ലൈൻ. പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. വൈ വി രാജേഷ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ്. കാറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മാനസ്സ രാധാകൃഷ്ണൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സലിം കുമാർ, ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. അതുപോലെ തന്നെ ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.