[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മഞ്ജരിയുടെ മനോഹര ശബ്ദത്തിൽ വീണ്ടുമൊരു ഒപ്പന പാട്ടു ..!

പ്രശസ്ത പിന്നണി ഗായികയായ മഞ്ജരിയുടെ മനോഹരമായ ശബ്ദത്തിൽ പുതിയൊരു ഒപ്പന പാട്ടു കൂടി പുറത്തു വന്നു കഴിഞ്ഞു. ബെൻസി പ്രൊഡക്ഷൻസ് മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ഖലീഫ എന്ന ചിത്രത്തിലെ ആണ് ഈ മനോഹരമായ ഒപ്പന പാട്ട്.

നവാഗതനായ മുബഹിക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് ബേനസീർ ആണ്. ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ശങ്കർ ധുൻ ആണ്. അദ്ദേഹം ഈണം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് സുരേഷ് നടുവത്താണ്. മഞ്ജരിയുടെ മനോഹരമായ ശബ്ദത്തിൽ പാരമ്പര്യ തനിമയോടെ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീത പ്രേമികൾക്കിടയിൽ ഗംഭീര അഭിപ്രായം ആണ് ഇപ്പോൾ ലഭിക്കുന്നത്.

മാതളപ്പൂമൊട്ടു എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോ മനോരമ മ്യൂസിക്കിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴി ആണ് റിലീസ് ചെയ്തത്. മികച്ച ചിത്രീകരണവും ഈ ഗാനത്തിന്റെ വീഡിയോക്ക് മിഴിവേകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. മലയാള സിനിമയിൽ ഒട്ടേറെ ഹിറ്റ്‌ ഗാനങ്ങൾ പാടിയിട്ടുള്ള മഞ്ജരിയുടെ പുതിയ ഹിറ്റായി മാറി കഴിഞ്ഞു ഈ ഒപ്പന പാട്ടു.

ഇതിനു മുൻപും മാപ്പിള പാട്ടുകളും ഒപ്പന പാട്ടൂകളും പാടി ഹിറ്റാക്കിയിട്ടുള്ള ഗായികയാണ് മഞ്ജരി. ഏതായാലും ഒരിക്കൽ കൂടി മജ്ഞരി ആ ചരിത്രം ആവർത്തിക്കുകയാണ് എന്ന് പറയാം. ഖലീഫ എന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. പ്രശസ്ത യുവ നടൻ അനീഷ് ജി മേനോൻ ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

15 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

15 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.