പ്രശസ്ത മലയാള നടി ഭാവന നായികാ വേഷത്തിൽ എത്തുന്ന പുതിയ കന്നഡ ചിത്രമായ 99 ന്റെ ട്രൈലെർ എത്തി. സൂപ്പർ ഹിറ്റായ തമിഴ് ചിത്രം 96 ന്റെ ഒഫീഷ്യൽ കന്നഡ റീമേക് ആണ് ഈ ചിത്രം. വിജയ് സേതുപതി, തൃഷ എന്നിവർ അഭിനയിച്ച ഈ ചിത്രം സൂപ്പർ വിജയം ആണ് കേരളത്തിലും തമിഴ് നാട്ടിലും നേടിയത്. തൃഷ ചെയ്ത വേഷം കന്നഡയിൽ ഭാവന ചെയ്യുമ്പോൾ വിജയ് സേതുപതിയുടെ കഥാപാത്രത്തെ കന്നഡയിൽ അവതരിപ്പിക്കുന്നത് ഗോൾഡൻ സ്റ്റാർ ഗണേഷ് ആണ്. പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ സംഗീത സംവിധാനം നിർവഹിച്ച നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും 99 നു ഉണ്ട്. പ്രീതം ഗുബ്ബി ആണ് ഈ ചിത്രം കന്നഡയിൽ ഒരുക്കിയിരിക്കുന്നത്. കവിരാജ് വരികൾ എഴുതിയ ഈ ചിത്രം കന്നഡയിൽ നിർമ്മിച്ചിരിക്കുന്നത് രാമു ഫിലിമ്സിന്റെ ബാനറിൽ രാമു ആണ്
നവാഗതനായ സി പ്രേം കുമാർ തന്നെ രചനയും സംവിധാനവും നിർവഹിച്ച 96 എന്ന തമിഴ് റൊമാന്റിക് ഡ്രാമ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ആണ് നേടിയെടുത്തത്. നന്ദ ഗോപാൽ നിർമ്മിച്ച ഈ ചിത്രത്തിൽ തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് വിജയ് സേതുപതി കാഴ്ച്ച വെച്ചത് എന്നായിരുന്നു പ്രേക്ഷകാഭിപ്രായം. ഗോവിന്ദ് മേനോൻ ഈണം നൽകിയ ഗാനങ്ങൾ ആയിരുന്നു ഈ തമിഴ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തൃഷയും മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ ഇവരുടെ കുട്ടിക്കാലം അവതരിപ്പിച്ച ബാല താരങ്ങളും ഗംഭീര പ്രകടനമാണ് നൽകിയത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.