[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Collection Reports

രാജകീയ ബോക്സ് ഓഫീസ് വേട്ട ; വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടു മധുര രാജ ടീം..

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മധുര രാജ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ആദ്യ നാലു ദിവസത്തെ വേൾഡ് വൈഡ് ഗ്രോസ് അണിയറ പ്രവർത്തകർ ഇന്ന് വൈകുന്നേരം പുറത്തു വിട്ടു. നാല് ദിവസം കൊണ്ട് ഈ ചിത്രം 32 കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ ആയി നേടി എന്നാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്ന കളക്ഷൻ റിപ്പോർട്ട് പറയുന്നത്. ഓരോ ഏരിയ തിരിച്ചുള്ള കളക്ഷൻ ബ്രേക്ക് അപ്പ് പുറത്തു വിട്ടിട്ടില്ല എങ്കിലും കേരളം തന്നെയാണ് മധുര രാജക്കു ഏറ്റവും കൂടുതൽ കളക്ഷൻ വന്ന മാർക്കറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഏതായാലും മമ്മൂട്ടിയുടെ ഏറ്റവും വലിയ വേൾഡ് വൈഡ് ഗ്രോസ്സർ ആവാനുള്ള കുതിപ്പിൽ ആണ് മധുര രാജ. അബ്രഹാമിന്റെ സന്തതികൾ ആണ് മമ്മൂട്ടിയുടെ ഇതുവരെയുമുള്ള ഏറ്റവും വലിയ വേൾഡ് വൈഡ് ഗ്രോസ് നേടിയ ചിത്രം. കഴിഞ്ഞ വർഷം ആണ് അബ്രഹാമിന്റെ സന്തതികൾ റിലീസ് ചെയ്തത്.

ഒൻപതു  വർഷം മുൻപ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ്  ഒരുക്കിയ പോക്കിരി രാജ എന്ന ചിത്രത്തിലെ രാജ കഥാപാത്രത്തെ ഒന്ന് കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്ന ചിത്രമാണ് മധുര രാജ. തമിഴ് നടൻ ജയ്, ജഗപതി ബാബു, അനുശ്രീ എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നെൽസൺ ഐപ്പ് ആണ്  നിർമ്മിച്ചിരിക്കുന്നത്. പുലി മുരുകൻ എന്ന ബ്രഹ്മാണ്ഡ വിജയം നേടിയ മോഹൻലാൽ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ വൈശാഖിനു വേണ്ടി വീണ്ടും തിരക്കഥ രചിച്ച ചിത്രമാണ് ഇത്. ഒരു പക്കാ മാസ്സ് മസാല ആക്ഷൻ എന്റെർറ്റൈനെർ എന്ന നിലയിൽ മമ്മൂട്ടി ആരാധകരെ രസിപ്പിച്ച ചിത്രമാണ് മധുര രാജ എന്ന് പറയാം. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.