[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

96 ന്റെ കന്നഡ റീമേക് 99 ന്റെ ട്രൈലെർ എത്തി….

പ്രശസ്ത മലയാള നടി ഭാവന നായികാ വേഷത്തിൽ എത്തുന്ന പുതിയ കന്നഡ ചിത്രമായ 99 ന്റെ  ട്രൈലെർ എത്തി. സൂപ്പർ ഹിറ്റായ തമിഴ് ചിത്രം 96 ന്റെ ഒഫീഷ്യൽ കന്നഡ റീമേക് ആണ് ഈ ചിത്രം. വിജയ് സേതുപതി, തൃഷ എന്നിവർ അഭിനയിച്ച ഈ ചിത്രം സൂപ്പർ വിജയം ആണ് കേരളത്തിലും തമിഴ് നാട്ടിലും നേടിയത്. തൃഷ ചെയ്ത വേഷം കന്നഡയിൽ ഭാവന  ചെയ്യുമ്പോൾ വിജയ് സേതുപതിയുടെ കഥാപാത്രത്തെ കന്നഡയിൽ അവതരിപ്പിക്കുന്നത് ഗോൾഡൻ സ്റ്റാർ ഗണേഷ് ആണ്.  പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ സംഗീത സംവിധാനം നിർവഹിച്ച നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും 99 നു ഉണ്ട്. പ്രീതം ഗുബ്ബി ആണ് ഈ ചിത്രം കന്നഡയിൽ ഒരുക്കിയിരിക്കുന്നത്. കവിരാജ് വരികൾ എഴുതിയ ഈ ചിത്രം കന്നഡയിൽ നിർമ്മിച്ചിരിക്കുന്നത്  രാമു ഫിലിമ്സിന്റെ ബാനറിൽ രാമു  ആണ്

നവാഗതനായ സി  പ്രേം കുമാർ തന്നെ രചനയും സംവിധാനവും നിർവഹിച്ച 96  എന്ന തമിഴ് റൊമാന്റിക് ഡ്രാമ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ആണ് നേടിയെടുത്തത്. നന്ദ ഗോപാൽ നിർമ്മിച്ച ഈ ചിത്രത്തിൽ തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് വിജയ് സേതുപതി കാഴ്ച്ച വെച്ചത് എന്നായിരുന്നു പ്രേക്ഷകാഭിപ്രായം. ഗോവിന്ദ് മേനോൻ  ഈണം നൽകിയ ഗാനങ്ങൾ ആയിരുന്നു ഈ തമിഴ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തൃഷയും മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ ഇവരുടെ കുട്ടിക്കാലം അവതരിപ്പിച്ച ബാല താരങ്ങളും ഗംഭീര പ്രകടനമാണ് നൽകിയത്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

7 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.