[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പ്രശസ്ത നടൻ എൻ എഫ് വർഗീസിന്റെ പേരിൽ സിനിമാ നിർമ്മാണ കമ്പനിയുമായി മകൾ; എൻ എഫ് വർഗീസ് പിക്ചേഴ്സ് വരുന്നു..!

തന്റെ ഘന ഗംഭീരമായ ശബ്ദം കൊണ്ടും വിസ്മയിപ്പിക്കുന്ന അഭിനയ പ്രതിഭ കൊണ്ടും മലയാള സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ച നടൻ ആണ് അന്തരിച്ചു പോയ എൻ എഫ് വർഗീസ്. മലയാളി  പ്രേക്ഷകരെ ത്രസിപ്പിച്ച ഒട്ടനവധി വില്ലൻ വേഷങ്ങൾ ആണ് എൻ എഫ് വർഗീസ് സമ്മാനിച്ചിട്ടുള്ളത്. പത്രത്തിലെ വിശ്വനാഥനും നരസിംഹത്തിലെ പവിത്രനും, അതുപോലെ ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളും എൻ എഫ് വർഗീസിനെ മലയാള സിനിമയിലെ ഏറ്റവും ആരാധകരുള്ള വില്ലൻ ആക്കി മാറ്റി. അതോടൊപ്പം മികച്ച സഹനടൻ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന് സ്നേഹാദരങ്ങൾ അർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മൂത്ത മകൾ സോഫിയ ആരംഭിച്ച പുതിയ സിനിമാ നിർമ്മാണ കമ്പനിയാണ് എൻ എഫ് വർഗീസ് പിക്ചേഴ്സ്.

പ്രശസ്ത നടി മഞ്ജു വാര്യർ ആണ് ഈ വിവരം തന്റെ ഫേസ്ബുക് പേജ് വഴി പ്രേക്ഷകരും ആയി പങ്കു വെച്ചത്. മലയാളത്തിൽ ആദ്യ ചിത്രം നിർമ്മിക്കുന്ന ഈ കമ്പനിയുടെ ലക്‌ഷ്യം മലയാളത്തിലും തമിഴിലും കലാമൂല്യം ഉള്ള സിനിമകൾ നിർമ്മിക്കുക എന്നതാണ്. പ്രായഭേദമന്യേ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ലോക ചലച്ചിത്രത്തിലേക്കു ഒരു മലയാള ചലച്ചിത്രം എന്നതാണ് ഈ കമ്പനി നമ്മുക്ക് മുന്നിലേക്ക് വെക്കുന്ന ആശയം. ഇവർ ആദ്യം നിർമ്മിക്കാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. ഏതായാലും ആ ചിത്രത്തിനായി ഉള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ മലയാള സിനിമാ പ്രേമികൾ. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.