[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

നായകൾക്കൊപ്പം ഏറ്റുമുട്ടി അന്ന രേഷ്മ; മധുര രാജയിലെ സാഹസിക രംഗത്തിന്റെ ലൊക്കേഷൻ വീഡിയോ കാണാം…

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് കേരളത്തിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച വിജയം നേടി മുന്നേറുന്ന ഈ ചിത്രത്തിലെ ഒരു ലൊക്കേഷൻ വീഡിയോ കൂടി ഇപ്പോൾ വൈറൽ ആവുകയാണ്. ചിത്രത്തിൽ ചെറുതെങ്കിലും ഒരു നിർണ്ണായക വേഷം അവതരിപ്പിച്ച അന്ന രാജൻ ആണ് പുതിയ ലൊക്കേഷൻ വീഡിയോ തന്റെ ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്തത്. നായകളുമായി ഉള്ള ഒരു സംഘട്ടന രംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോ ആണ് ഈ നടി പങ്കു വെച്ചിരിക്കുന്നത്. വേട്ട പട്ടികളെ ഉൾപ്പെടുത്തിയുള്ള ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്.

നേരത്തെ ചിത്രത്തിലെ ക്ലൈമാക്സ് സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോൾ ഉള്ള ഒരു ലൊക്കേഷൻ വീഡിയോയും അതുപോലെ തന്നെ ചിത്രത്തിലെ രംഗങ്ങൾക്ക് വേണ്ടി പീറ്റർ ഹെയ്ൻ നായകളെ പരിശീലിപ്പിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഉദയ കൃഷ്ണ തിരക്കഥ രചിച്ചു, വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. 27 കോടി രൂപ മുതൽ മുടക്കിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. തെലുങ്കു താരം ജഗപതി ബാബു വില്ലൻ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ എന്നിവർ ആണ് നായികമാർ ആയി വന്നിരിക്കുന്നത്. തമിഴ് നടൻ ജയ്, പ്രശാന്ത് അലക്‌സാണ്ടർ, നെടുമുടി വേണു, നോബി, വിജയ രാഘവൻ, ആർ കെ സുരേഷ്, അന്ന രാജൻ, സന്തോഷ് കീഴാറ്റൂർ, നരേൻ, ഷംന കാസിം, വിനയ പ്രസാദ്, എം ആർ ഗോപ കുമാർ, അജു വർഗീസ്, ബിജു കുട്ടൻ, ജയൻ ചേർത്തല എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

9 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.