പാർവതി തിരുവോത്, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ അഭിനയിച്ച ഉയരെ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കാണെക്കാണെ. ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രദര്ശനത്തിനു ഒരുങ്ങുകയാണ്. ഒടിടി റിലീസ് ആയി സോണി ലൈവിൽ ആണ് ഈ ചിത്രം എത്തുക എന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും വന്നു കഴിഞ്ഞു. ഈ വരുന്ന സെപ്റ്റംബർ പതിനേഴു മുതൽ കാണെക്കാണെ സോണി ലൈവ് വഴി സ്ട്രീം ചെയ്യും. അതിനോടൊപ്പം ഈ ചിത്രത്തിന്റെ ട്രെയ്ലറും റിലീസ് ചെയ്തിരിക്കുകയാണ്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രൈലെർ സോഷ്യൽ മീഡിയയിൽ നിന്നും നേടുന്നത്. കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയും, അതിന്റെ വകഭേദങ്ങളുമൊക്കെ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചന നൽകുന്നതിനൊപ്പം തന്നെ വലിയ ആകാംഷ കൂടി പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഈ ട്രെയിലറിന് സാധിച്ചിട്ടുണ്ട്.
ഒരു മിസ്റ്ററി മൂഡിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ട്രൈലെർ നൽകുന്നു. ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍ ഷംസുദ്ധീന്‍ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം പ്രകാശ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ അലോഖ് കൃഷ്ണ, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍ ആണ് ചെയ്തിരിക്കുന്നത്. രഞ്ജിന്‍ രാജ് ആണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.