[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് പോലും മാറ്റിയ സുബ്രന്‍; ആരാധകന്റെ മരണത്തിൽ അനുശോചിച്ച മമ്മൂട്ടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക് കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ ഒരു കടുത്ത ആരാധകന്റെ മരണത്തിൽ അനുശോചിച്ചു കൊണ്ട് മമ്മൂട്ടി കുറിച്ച വാക്കുകളാണ് അത്. തന്റെ ആരാധകനായ സുബ്രന്‍ എന്ന വ്യക്തിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, “വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ”മമ്മൂട്ടി സുബ്രന്‍” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍”. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായിരുന്ന സുബ്രൻ എന്ന കടുത്ത മമ്മൂട്ടി ആരാധകന്റെ കഥകൾ പല തവണ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി സിനിമ എടുക്കണമെന്ന ആഗ്രഹത്താല്‍ 16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് സുബ്രന്‍ എടുത്തത്. അങ്ങനെ ഒരിക്കൽ ഈ കടുത്ത ആരാധകൻ മമ്മൂട്ടിയുടെ അടുത്ത് എത്തുകയും ചെയ്തു.

ദൈവ തുല്യനായാണ് സുബ്രന്‍ മമ്മൂട്ടിയെ കാണുന്നതെന്നും, ആല്‍ത്തറയില്‍ മറ്റു ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ  ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് കത്തിച്ചു വച്ചു ആരാധന നടത്തിയിരുന്ന വ്യക്തിയായിരുന്നു സുബ്രനെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. മമ്മൂട്ടിയുടെ എല്ലാ സിനിമകളുടേയും റിലീസ് ദിവസം തന്നെ സുബ്രന്‍ തിയേറ്ററുകളില്‍ എത്തുമായിരുന്നു എന്നും അവർ ഓർക്കുന്നു. ഒരുപാട് വര്ഷങ്ങള്ക്കു മുൻപ് മമ്മൂട്ടിയോടുള്ള ആരാധന മൂത്തു മദ്രാസിലേക്ക് വണ്ടി കയറിയ ആളാണ് സുബ്രൻ. അങ്ങനെ ഒരിക്കൽ മമ്മൂട്ടിയുടെ വീട്ടിൽ വരെ എത്തിച്ചേരാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. നാട്ടുകാർ അയാളെ മമ്മൂട്ടി സുബ്രൻ എന്നായിരുന്നു വിളിച്ചിരുന്നത്. വീടൊന്നുമില്ലാതെ അത്യാവശ്യം മദ്യപാനം ഒക്കെ ആയി ശങ്കരംകുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനിൽ ഒരു ആലിൻ ചുവട്ടിൽ മമ്മൂട്ടിയുടെ ഫോട്ടോയും കൂടെ എല്ലാ ദൈവങ്ങളുടെയും ഫോട്ടോസും വെച്ച് അതിന്റെ ചുവട്ടിൽ ആയിരുന്നു സുബ്രൻ താമസിച്ചിരുന്നത്. 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

21 hours ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

22 hours ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

1 day ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

3 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

4 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

4 days ago

This website uses cookies.