[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഇപ്പോ നിങ്ങള്‍ എന്റെ ശത്രുവാണ്, ഞാന്‍ പേടിക്കുന്ന വെറുക്കുന്ന ശത്രു; വമ്പൻ ശ്രദ്ധ നേടി കാണെക്കാണെ ട്രൈലെർ..!

പാർവതി തിരുവോത്, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ അഭിനയിച്ച ഉയരെ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കാണെക്കാണെ. ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ  എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രദര്ശനത്തിനു ഒരുങ്ങുകയാണ്. ഒടിടി റിലീസ് ആയി സോണി ലൈവിൽ ആണ് ഈ ചിത്രം എത്തുക എന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും വന്നു കഴിഞ്ഞു. ഈ വരുന്ന സെപ്റ്റംബർ പതിനേഴു മുതൽ കാണെക്കാണെ സോണി ലൈവ് വഴി സ്ട്രീം ചെയ്യും. അതിനോടൊപ്പം ഈ ചിത്രത്തിന്റെ ട്രെയ്ലറും റിലീസ് ചെയ്തിരിക്കുകയാണ്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രൈലെർ സോഷ്യൽ മീഡിയയിൽ നിന്നും നേടുന്നത്‌. കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയും, അതിന്റെ വകഭേദങ്ങളുമൊക്കെ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചന നൽകുന്നതിനൊപ്പം തന്നെ വലിയ ആകാംഷ കൂടി പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഈ ട്രെയിലറിന് സാധിച്ചിട്ടുണ്ട്.

ഒരു മിസ്റ്ററി മൂഡിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ട്രൈലെർ നൽകുന്നു. ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍ ഷംസുദ്ധീന്‍ നിർമ്മിച്ച ഈ ചിത്രത്തിൽ  പ്രേം പ്രകാശ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ അലോഖ് കൃഷ്ണ, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍ ആണ് ചെയ്തിരിക്കുന്നത്. രഞ്ജിന്‍ രാജ് ആണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 

webdesk

Recent Posts

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

10 hours ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

4 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

4 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

5 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

6 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

1 week ago

This website uses cookies.