[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സൂപ്പർ ഹിറ്റ് ചിത്രത്തിന് വേണ്ടി വേണ്ടി ആദ്യം കരുതിയിരുന്നത് ബിജു മേനോനെയും മനോജ് കെ. ജയനെയും; വെളിപ്പെടുത്തലുമായി ഷാജി കൈലാസ്..!

മലയാളത്തിൽ 1980 നു ശേഷം രണ്ടോ അതിലധികമോ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച രണ്ടേ രണ്ടു നായക- സംവിധായക ജോഡിയെ ഉള്ളു. അതിലൊന്ന് മൂന്നു ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ ജോഡിയും മറ്റൊന്ന് രണ്ടെണ്ണം സമ്മാനിച്ച മോഹൻലാൽ – ഷാജി കൈലാസ് ടീമുമാണ്. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നിവയാണ് മോഹൻലാൽ- പ്രിയദർശൻ ടീമിൽ നിന്നെത്തിയ ഇൻഡസ്ട്രി ഹിറ്റുകൾ എങ്കിൽ ആറാം തമ്പുരാനും നരസിംഹവുമാണ് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ നിന്നും പുറത്തു വന്ന ഇൻഡസ്ട്രി ഹിറ്റുകൾ. ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ – ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം വരികയാണ്. അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തെ കുറിച്ചും മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്ന ഷാജി കൈലാസ്, ആറാം തമ്പുരാൻ എന്ന തങ്ങളുടെ മഹാവിജയം സംഭവിച്ചതിനു പിന്നിലെ കഥയും വെളിപ്പെടുത്തുന്നു.

രണ്ട് സുഹൃത്തുക്കളുടെ കഥയായി ആലോചിച്ച ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ,  ആദ്യം മനസില്‍ കണ്ടിരുന്നത് ബിജു മേനോനെയും മനോജ് കെ. ജയനെയുമായിരുന്നുവെന്നാണ് ഷാജി കൈലാസ് പറയുന്നത്.  മദ്രാസിലെ ഗസ്റ്റ്ഹൗസില്‍ കഥയുമായി കഴിയുമ്പോള്‍ ഒരു ദിവസം മണിയന്‍പിള്ള രാജു അവിടെ വരികയും അങ്ങനെ ആദ്യമായി രഞ്ജിത്തും ഷാജി കൈലാസും ആ കഥ മൂന്നാമതൊരാളോട് പറയുകയും ചെയ്തു. കഥ ഇഷ്ടമായി രാജു തിരിച്ചുപോയി രണ്ടു ദിവസം കഴിഞ്ഞപ്പോൾ സേലത്തുനിന്ന് സുരേഷ് കുമാര്‍ വിളിച്ചു. രാജുവിൽ നിന്ന് കഥ കേട്ട് ഇഷ്ടപെട്ട ശേഷമാണു അദ്ദേഹം വിളിച്ചത്. മോഹന്‍ലാലിനു പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും പറഞ്ഞ സുരേഷ് കുമാർ അതിന്റെ നിർമ്മാണ ചുമതലയും ഏറ്റെടുത്തു. കോഴിക്കോട് വെച്ചാണ് മോഹൻലാൽ കഥ കേൾക്കുന്നത് എന്നും ഷാജി കൈലാസ് പറയുന്നു. അങ്ങനെ 1997 ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം മലയാളത്തിലെ അപ്പോഴത്തെ ഇൻഡസ്ട്രി ഹിറ്റായി നിന്ന ചന്ദ്രലേഖയുടെ കളക്ഷൻ റെക്കോർഡുകൾ തകർത്തു കൊണ്ട് പുതിയ ബോക്സ് ഓഫീസ് ചരിത്രമാണ് സൃഷ്ടിച്ചത്

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.