ദിലീപ് നായകനായി എത്തിയ കമ്മാരസംഭവത്തിന്റെ രണ്ടാമത്തെ ട്രൈലർ പുറത്തിറങ്ങി. കഥയിലും ആഖ്യാനത്തിലും വ്യത്യസ്തമായ അനുഭവം തീർത്ത ചിത്രം റിലീസിന് ശേഷം ട്രൈലർ പുറത്തിറക്കി വ്യത്യസ്തത തുടരുകയാണ്. ആദ്യ ട്രൈലർ മാസ്സ് രംഗങ്ങൾക്ക് പ്രാധാന്യം നൽകിയായിരുന്നു ഒരുക്കിയത്. അന്ന് ആ ട്രൈലർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇന്ന് പുറത്തിറങ്ങിയ ട്രൈലറും വലിയ തരംഗം സൃഷ്ടിച്ചു മുന്നേറുമെന്നു പ്രതീക്ഷിക്കാം. വിഷു റിലീസായി തീയറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിവസം മികച്ച പ്രതികരണമാണ് വന്നത് എങ്കിലും പിന്നീട് സമ്മിശ്ര പ്രതികരണങ്ങൾ കൂടി വന്നു. പരീക്ഷണ ചിത്രമായി ഒരുക്കിയ കമ്മാരസംഭവം പ്രേക്ഷകരിലേക്ക് വീണ്ടും എത്തി തരംഗം തുടരാൻ കൂടിയാണ് പുതിയ ട്രൈലറുമായി എത്തിയിരിക്കുന്നത്.
നവാഗതനായ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളും അണിനിരന്നിട്ടുണ്ട്. വക്രബുദ്ധിക്കാരനായ കമ്മാരൻ നമ്പ്യാർ ആയി ദിലീപ് ചിത്രത്തിൽ എത്തുമ്പോൾ ഒതേനൻ നമ്പ്യാർ എന്ന കഥാപാത്രമായി സിദ്ധാർഥും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ചരിത്ര കഥപറയുന്ന ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിച്ചവരെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ബോബി സിംഹ, നമിത പ്രമോദ്, വിജയരാഘവൻ, ഇന്ദ്രൻസ്, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മുരളി ഗോപിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുനിൽ കെ. എസ് ചിത്രത്തിനായി ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നു. ഈ ബിഗ് ബജറ്റ് ചിത്രം ഗോകുലം മൂവീസാണ് നിർമ്മിച്ചിരിക്കുന്നത്. വിഷു റിലീസുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു കമ്മാര സംഭവം മുന്നേറുകയാണ്..
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്‌റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.