[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈദിനു കേരളാ ബോക്സ് ഓഫീസിൽ തീ പാറുന്ന പോരാട്ടം; രജനികാന്തിനെ നേരിടാൻ മോഹൻലാൽ, മമ്മൂട്ടി പൃഥ്വിരാജ് എന്നിവർ..!

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന പുതിയ ചിത്രമായ കാലാ വരുന്ന ജൂൺ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ഏപ്രിൽ 27 ന് ആണ് ഈ ചിത്രം റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നെങ്കിലും തമിഴ് നാട്ടിലെ സിനിമാ സമരം മൂലം ഈ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. തമിഴ് നാട്ടിൽ കാലായ്ക്കുവേണ്ടി ജൂൺ മാസത്തിൽ വേറെ ഒരു റിലീസും ഇല്ലെങ്കിലും കേരളത്തിലെ സ്ഥിതി അതല്ല. രജനികാന്ത് ചിത്രം കേരളത്തിൽ നന്നായി വിയർക്കേണ്ടി വരുമെന്നുറപ്പാണ്. കാരണം ജൂൺ പതിനാലു മുതൽ ഈദ് റിലീസ് ആയി മലയാളത്തിൽ എത്തുന്നത് മൂന്നു വമ്പൻ ചിത്രങ്ങൾ ആണ്. ജൂൺ പതിനാലിന് എത്തുന്നത് മലയാളത്തിന്റെ താര ചാചക്രവർത്തിയായ മോഹൻലാൽ നായകനാവുന്ന നീരാളിയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതനായ സാജു തോമസ് ആണ്.

ജൂൺ പതിനഞ്ചിനും രണ്ടു ബിഗ് റിലീസുകൾ ആണ് മോളിവുഡിൽ എത്തുക. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ ആണ്. ദി ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദനി രചിച്ച ഈ ചിത്രം നവാഗതനായ ഷാജി പാടൂർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായി ഒരുക്കിയിരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്.

പൃഥ്വിരാജ് ചിത്രമായ മൈ സ്റ്റോറി ആണ് മൂന്നാമത്തെ വമ്പൻ മോളിവുഡ് റിലീസ്. നവാഗതയായ റോഷ്‌നി ദിനകർ നിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ്. പൃഥ്വിരാജ്- പാർവതി ജോഡികൾ അഭിനയിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നീരാളി, അബ്രഹാമിന്റെ സന്തതികൾ എന്നിവയുടെ പോസ്റ്ററുകൾ എത്തുകയും ശ്രദ്ധ നേടുകയും ചെയ്തപ്പോൾ മൈ സ്റ്റോറിയുടെ ട്രൈലെർ വരികയും ഗംഭീര പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.