ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രം കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അടുത്ത മാസം പകുതിയോടെ ആണ് ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ സ്റ്റൈലിഷ് മാസ്സ് ആക്ഷൻ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഇതിന്റെ പോസ്റ്ററുകൾ, അതുപോലെ ഇതിലെ അറബിക് കുത്ത് എന്ന ഗാനം എന്നിവ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. യൂട്യൂബിൽ 200 മില്യൺ കാഴ്ചക്കാർ എന്ന റെക്കോർഡിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് അറബിക് കുത്ത് എന്ന ലിറിക്കൽ വീഡിയോ. ഇപ്പോഴിതാ ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം കൂടി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ദളപതി വിജയ് ആണ്, ജോളിയ ജിംഖാന എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ ഈ ഗാനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൂൾ ലുക്കിൽ ആണ് വിജയ് ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിജയ്, അനിരുദ്ധ് രവിചന്ദർ, നായിക പൂജ ഹെഗ്‌ഡെ, സംവിധായകൻ നെൽസൺ ദിലീപ്കുമാർ എന്നിവരെ ഇതിന്റെ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. കു കാർത്തിക് വരികൾ രചിച്ചിരിക്കുന്ന ഈ ഗാനം റിലീസ് ആയ നിമിഷം മുതൽ തന്നെ സൂപ്പർ ഹിറ്റാണ്. യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ച ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിക്കുന്നത് ആർ നിർമ്മലും ആണ്. ഇതിലെ അറബിക് കുത്ത് എന്ന ഗാനത്തിന് വരികൾ രചിച്ചത് തമിഴിലെ യുവതാരമായ ശിവകാർത്തികേയൻ ആയിരുന്നു. സംഗീത സംവിധായകൻ അനിരുദ്ധ്, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ് ആ ഗാനം ആലപിച്ചത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.