[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഭീഷ്മയിൽ സൗബിൻ ചെയ്ത വേഷം ദുൽഖറിന് ചെയ്യാമായിരുന്നില്ലേ; മറുപടി പറഞ്ഞു താരം..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയം ആണ് നേടിയത്. അമൽ നീരദും ദേവദത് ഷാജിയും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരന്നത്. അതിൽ തന്നെ വളരെ പ്രധാനപ്പെട്ട, അജാസ് എന്ന കഥാപാത്രം ചെയ്തത് സൗബിൻ ഷാഹിർ ആണ്. ചിത്രം ഇറങ്ങി കഴിഞ്ഞു ഒരുപാട് പ്രേക്ഷകർ ചോദിച്ചത് ആ കഥാപാത്രം എന്ത്കൊണ്ട് ദുൽഖർ സൽമാന് ചെയ്തു കൂടായിരുന്നു എന്നാണ്. മമ്മൂട്ടി- ദുൽഖർ ടീമിനെ ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് പ്രേക്ഷകർ അത് ചോദിക്കുന്നത്. ഇപ്പോഴിതാ, ആ ചോദ്യത്തിന് ദുൽഖർ തന്നെ മറുപടിയും പറയുകയാണ്. ഭീഷ്മയിലെ അജാസ് അലിയെ സൗബിൻ നല്ല അസ്സലായി ആണ് ചെയ്തത് എന്നും താനത് ശരിക്കും ആസ്വദിച്ചു എന്നും ദുൽഖർ പറയുന്നു. വാപ്പച്ചിയോടൊപ്പം അഭിനയിക്കാൻ തനിക്കു ആഗ്രഹം ഉണ്ടെന്നും, പക്ഷെ അത് അദ്ദേഹം കൂടി ചിന്തിക്കണം എന്നും ദുൽഖർ പറയുന്നു.

തല്ക്കാലം ഒരുമിച്ചു ഒരു ചിത്രം വേണ്ട എന്ന് പറയുന്നതിൽ ഉള്ള ഉദ്ദേശ്യം നല്ലതാണു എന്നും രണ്ടു പേരും വേറെ വേറെ ചിത്രം ചെയ്യുമ്പോൾ രണ്ടു പേർക്കും സിനിമയിൽ തനത് വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതിനാലാണ് ആ ചിന്ത എന്നും ദുൽഖർ പറഞ്ഞു. പക്ഷെ എന്നെങ്കിലും ഒരിക്കൽ സ്‌ക്രീനിൽ അദ്ദേഹവുമായി ഒരുമിക്കാൻ തനിക്കു ആഗ്രഹം ഉണ്ടെന്നും ദുൽഖർ പറയുന്നു. ദുൽഖർ നായകനായ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഇപ്പോൾ ഒറ്റിറ്റി റിലീസ് ആയി എത്തിയിട്ടുണ്ട്. അത് കൂടാതെ മമ്മൂട്ടി നായകനായ പുതിയ ചിത്രമായ പുഴുവും ഒറ്റിറ്റി റിലീസ് ആയാണ് എത്തുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.