[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രാജമൗലി മാമാ ചതിക്കരുത് എന്ന് അനൂപ് മേനോൻ; 21 ഗ്രാംസിനെ കുറിച്ചുള്ള സംവിധായകന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു..!

ഈ കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ റീലീസ് ചെയ്ത ചിത്രമാണ് 21 ഗ്രാംസ്. നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണം നേടി ഇപ്പോൾ തീയേറ്ററുകളിൽ മുന്നേറുന്ന ഈ ചിത്രം ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ ആണ് നിർമ്മിച്ചിരിക്കുന്നതു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായി അനൂപ് മേനോന്‍ നായക വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത സംവിധായകൻ സജി സുരേന്ദ്രൻ, ഈ ചിത്രത്തെ കുറിച്ച് പങ്കു വെച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

സജി സുരേന്ദ്രൻ കുറിച്ചത് ഇങ്ങനെ, “21 ഗ്രാംസ്… ഏറ്റവും അടുത്ത സുഹൃത്ത് നായകനായി അഭിനയിച്ച സിനിമ ആയതു കൊണ്ട് പുകഴ്ത്തി പറയുന്നതല്ല, നെഞ്ചിൽ കൈ വച്ച് പറയുവാ.. ഗംഭീരം … ക്ലൈമാക്സ് അതി ഗംഭീരം … സ്ക്രിപ്റ്റ്, മേക്കിങ്, കാസ്റ്റിംഗ്, എഡിറ്റിംഗ്, മ്യൂസിക്, സിനിമാട്ടോഗ്രഫി, പെർഫോമൻസ് തുടങ്ങി എല്ലാ മേഖലയിലും മികച്ച് നിൽക്കുന്ന, അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു സിനിമ.. കണ്ടില്ലെങ്കിൽ ഒരു തീരാനഷ്ടം തന്നെ… ഒരു പ്രാർത്ഥന മാത്രം.. ബാഹുബലിയുടെ ഡയറക്ടർ ശ്രീ രാജമൗലിയുടെ ആർ ആർ ആർ അടുത്ത ആഴ്ച റിലീസ് ആകുമ്പോഴും ഈ കൊച്ച് സിനിമയെ തീയേറ്ററിൽ നിന്നും എടുത്ത് കളയരുതെ എന്ന്..”. സജിയുടെ ഈ വാക്കുകൾ അനൂപ് മേനോൻ ഷെയർ ചെയ്തിരിക്കുന്നത് “രാജമൗലി മാമാ ചതിക്കരുത്” എന്ന വാക്കുകളോടെയാണ് എന്നതാണ് കൗതുകകരം.

webdesk

Recent Posts

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

23 hours ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

This website uses cookies.