പ്രശസ്ത തമിഴ് നടൻ ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരലാര് മുഖ്യം. സന്തോഷ് രാജൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. നായികമാരുടെ ഗ്ലാമർ പ്രദർശനം നിറഞ്ഞ ഈ ട്രൈലെർ, ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നതെന്നും സൂചിപ്പിക്കുന്നുണ്ട്. അതുപോലെ ആക്ഷൻ രംഗങ്ങളും ഇതിൽ കാണാൻ സാധിക്കും. ഒരു പക്കാ മസാല എന്റർടൈനറായിരിക്കും ഈ ചിത്രമെന്ന ഫീലാണ് ഇപ്പോൾ വന്നിരിക്കുന്ന ട്രൈലെർ നമ്മുക്ക് തരുന്നത്. സൂപ്പർ ഗുഡ് ഫില്മിസിന്റെ ബാനറിൽ ആർ ബി ചൗധരിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജീവയുടെ പിതാവ് കൂടിയാണ് ആർ ബി ചൗധരി. കാശ്മീര പർദേശി, പ്രഗ്യ നാഗ്ര എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ഇവരെ കൂടാതെ വി ടി വി ഗണേഷ്, കെ എസ് രവികുമാർ, മൊട്ട രാജേന്ദ്രൻ, ശരാ ശരണ്യ, സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരനിരയിലുണ്ട്. ശക്തി ശരവണൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചത് ശ്രീകാന്ത് എൻ ബിയാണ്. ആർ മോഹനാണ് ഇതിന്റെ കല സംവിധായകൻ. വാസുകി ഭാസ്കർ വസ്ത്രാലങ്കാരം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഘട്ടന സംവിധാനം നിർവഹിച്ചത് ഇതിന് ദൃശ്യങ്ങൾ സമ്മാനിച്ച ശക്തി ശരവണൻ തന്നെയാണ്. ബ്രിന്ദ, രാജു സുന്ദരം എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത്. ജീവയുടെ ഒരു മികച്ച തിരിച്ചു വരവ് ഈ ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് ജീവ ആരാധകരുടെ പ്രതീക്ഷ.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.