മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ ഒരുക്കിയ പുതിയ ചിത്രമാണ് ഗിന്നസ് പക്രു നായകനായ ഇളയ രാജ . മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ്, ദീപക് എന്നിവരും പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റെർ, ക്രിസ്മസ് സ്പെഷ്യൽ പോസ്റ്റർ എന്നിവ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനവും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. പ്രശസ്ത നടൻ ജയസൂര്യ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കപ്പലണ്ടി എന്നു തുടങ്ങുന്ന ഈ ഗാനത്തിൻറെ വരികൾ എഴുതിയത് സന്തോഷ് വർമയും ഈ ഗാനത്തിന് ഈണം പകർന്നത് രതീഷ് വേഗയുമാണ്. ഈ ചിത്രത്തിലെ ഒരു ഡ്രസ് കോഡും ഇന്ന് കേരളത്തിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒരു ചെസ്സ് ബോർഡിന്റെ ഡിസൈനിൽ ഉള്ള മുണ്ടും കറുത്ത ഷർട്ടുമാണ് ഇളയ രാജ സ്‌പെഷ്യൽ ഡ്രസ്. ഗംഭീര പ്രകടനമാണ് ഗിന്നസ് പക്രു ഈ ചിത്രത്തിൽ കാഴ്ച്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇ ഫോർ എന്റർടൈന്മെന്റ് കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ചാനൽ സംപ്രേഷണത്തി നുള്ള അവകാശം മഴവിൽ മനോരമ ചാനെൽ സ്വന്തമാക്കിയിരുന്നു. മാധവ് രാമദാസന്റെ രണ്ടാമത്തെ ചിത്രമായ അപ്പോത്തിക്കിരിയിൽ ജയസൂര്യ ഒരു നിർണ്ണായക വേഷം ചെയ്യുകയും വമ്പൻ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു. ഏതായാലും ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗിന്നസ് പക്രുവിന്റെ ഇളയ രാജ എന്ന് ഉറപ്പിച്ചു പറയാം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.