[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആന്റണി വർഗീസ്- ചെമ്പൻ വിനോദ് ടീം വീണ്ടും; ടിനു പാപ്പച്ചന്റെ രണ്ടാം ചിത്രം ഒരുങ്ങുന്നു..!

കഴിഞ്ഞ വർഷം റിലീസ് ചെയ്തു ഏറെ ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം. ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ് എന്നിവർ ഒന്നിച്ച ഈ ചിത്രം നിർമ്മിച്ചത് ബി ഉണ്ണികൃഷ്ണൻ, ബി സി ജോഷി, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ ചേർന്നായിരുന്നു. ഇപ്പോഴിതാ ടിനു പാപ്പച്ചൻ തന്റെ രണ്ടാം ചിത്രം ഒരുക്കാനുള്ള തയ്യറെടുപ്പിൽ ആണ്. ഈ ചിത്രത്തിലും  പ്രധാന വേഷങ്ങൾ ചെയ്യുന്നത് ആന്റണി വർഗീസും ചെമ്പൻ വിനോദും തന്നെയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് . ത്രിവിക്രമൻ സന്തോഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികയെ കണ്ടെത്താനായി ഇപ്പോൾ  ഓഡിഷൻ നടത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ ആയി എത്തും എന്നും സൂചന ഉണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ഉൾപ്പെടെയുള്ള വിവരങ്ങൾ ഒഫീഷ്യൽ പ്രഖ്യാപനത്തിന്റെ ഒപ്പം പുറത്തു വിടും എന്നാണ് സൂചന. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് എന്ന ചിത്രത്തിൽ ആണ് ആന്റണി വർഗീസിനെ ഇനി നമ്മുക്ക് കാണാൻ കഴിയുക. ഈ ചിത്രത്തിലും ചെമ്പൻ വിനോദ് അഭിനയിക്കുന്നുണ്ട്. വിനായകനും അഭിനയിക്കുന്ന ഈ ചിത്രം എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഒരു ആക്ഷൻ ചിത്രമാണ്.  ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ആന്റണി വർഗീസിന് അപകടം സംഭവിച്ചത് വലിയ വാർത്ത ആയിരുന്നു. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.