[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

ഇളയ രാജക്ക് വേണ്ടി ജയസൂര്യ പാടിയ കപ്പലണ്ടി സോങ് …

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ ഒരുക്കിയ പുതിയ ചിത്രമാണ് ഗിന്നസ് പക്രു നായകനായ ഇളയ രാജ . മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ്, ദീപക് എന്നിവരും പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.  ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റെർ, ക്രിസ്മസ് സ്പെഷ്യൽ പോസ്റ്റർ എന്നിവ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനവും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. പ്രശസ്ത നടൻ ജയസൂര്യ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

കപ്പലണ്ടി എന്നു തുടങ്ങുന്ന ഈ ഗാനത്തിൻറെ വരികൾ എഴുതിയത് സന്തോഷ് വർമയും ഈ ഗാനത്തിന് ഈണം പകർന്നത് രതീഷ് വേഗയുമാണ്. ഈ ചിത്രത്തിലെ ഒരു ഡ്രസ് കോഡും ഇന്ന് കേരളത്തിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്.  ഒരു ചെസ്സ് ബോർഡിന്റെ ഡിസൈനിൽ ഉള്ള മുണ്ടും കറുത്ത ഷർട്ടുമാണ് ഇളയ രാജ സ്‌പെഷ്യൽ ഡ്രസ്. ഗംഭീര പ്രകടനമാണ് ഗിന്നസ് പക്രു ഈ ചിത്രത്തിൽ കാഴ്ച്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇ ഫോർ എന്റർടൈന്മെന്റ് കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ചാനൽ സംപ്രേഷണത്തി നുള്ള അവകാശം മഴവിൽ മനോരമ ചാനെൽ സ്വന്തമാക്കിയിരുന്നു. മാധവ് രാമദാസന്റെ രണ്ടാമത്തെ ചിത്രമായ അപ്പോത്തിക്കിരിയിൽ ജയസൂര്യ ഒരു നിർണ്ണായക വേഷം ചെയ്യുകയും വമ്പൻ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു. ഏതായാലും ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗിന്നസ് പക്രുവിന്റെ ഇളയ രാജ എന്ന് ഉറപ്പിച്ചു പറയാം.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.