ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ രണ്ടാമത്തെ മലയാള ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് വിശാഖ് സുബ്രമണ്യമാണ്. മെരിലാൻഡ് എന്ന പ്രശസ്ത ബാനർ വൈശാഖിന്റെ കീഴിൽ തിരിച്ചു വന്ന ചിത്രം കൂടിയായിരുന്നു ഹൃദയം. ഇപ്പോഴിതാ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ ചടങ്ങിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇന്ന് വിവാഹിതനായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ മലയാള സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. എന്നാൽ പതിവ് പോലെ തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ചിത്രങ്ങളാണ്. ആ ചിത്രങ്ങൾക്ക് മാറ്റു കൂട്ടാൻ ശ്രീനിവാസനും എത്തിയപ്പോൾ മലയാളികളുടെ സ്വന്തം ദാസനും വിജയനും വീണ്ടും ഒന്നിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
മോഹൻലാലിന്റെ ബന്ധു കൂടിയായ വൈശാഖിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ശ്രീനിവാസനും കുടുംബവും എത്തിയിരുന്നു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, മല്ലിക സുകുമാരൻ, ദിലീപ്, മണിയൻ പിള്ള രാജു, ജി സുരേഷ് കുമാർ, റഹ്മാൻ, കല്യാണി പ്രിയദർശൻ, ലിസി തുടങ്ങി മലയാളത്തിലെ ഒട്ടേറെ പ്രശസ്ത താരങ്ങൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക പ്രവർത്തകർ എന്നിവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയേറ്റർ കോമ്പ്ലെക്സുകളുടെ ഉടമ കൂടിയാണ് വിശാഖ് സുബ്രമണ്യം. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുമായി ചേർന്ന് ഫന്റാസ്റ്റിക് ഫിലിംസ് എന്ന നിർമ്മാണ ബാനറിൽ കൂടി വിശാഖ് ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട്. അദ്വൈത എന്നാണ് വിശാഖിന്റെ വധുവിന്റെ പേര്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.