[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘പത്തൊമ്പതാം നൂറ്റാണ്ട്’ലെ കയാദു ഇനി നിവിൻ പോളിയുടെ നായിക

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം നിർവ്വഹിച്ച മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ആറാട്ടു പുഴ വേലായുധപ്പണിക്കരായി നടൻ സിജു വിൽസൺ എത്തിയ ചിത്രത്തിലെ നായിക കഥാപാത്രമായ നങ്ങേലിയെ അവതരിപ്പിച്ചത് കയാദു ലോഹറാണ്. മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും കഴിവ് തെളിയിച്ച കയാദു ലോഹർ ഇനി നിവിൻ പോളിയുടെ നായികയായെത്തുന്നു. ‘കിളി പോയി’, ‘കോഹിനൂർ’ എന്നീ ചിത്രങ്ങളുടെ സംവിധാനായകൻ വിനയ് ഗോവിന്ദൻ സംവിധാനം ചെയ്യുന്ന ‘താരം’ എന്ന ചിത്രത്തിലാണ് കയാദു ലോഹർ നിവിന്റെ നായികയായെത്തുന്നത്. മലയാളത്തിലെ പ്രശസ്ത സബ്ടൈറ്റിൽ വിദഗ്ദനായ വിവേക് രഞ്ജിത്തിന്റെതാണ് തിരക്കഥ. ആട്ടവും പാട്ടും കോമെഡിയും പ്രണയവുമെല്ലാം നിറഞ്ഞ കംപ്ലീറ്റ് ഫൺ ചിത്രമാണ് ‘താരം’ എന്നാണ് അറിയാൻ കഴിഞ്ഞത്.

നിവിൻ പോളിക്കൊപ്പം വിനയ് ഫോർട്ടും പ്രധാന വേഷത്തിലെത്തുന്നു. നിഖില വിമൽ, കൃഷ്ണ ശങ്കർ, നമിത കൃഷ്ണമൂർത്തി എന്നിവരാണ് മറ്റു താരങ്ങൾ. ‘പ്രേമം’, ‘കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഫോർട്ടും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പോളി ജൂനിയർ പിക്ച്ചേഴ്സും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം പ്രദീഷ് വർമയും സം​ഗീത സംവിധാനം രാഹുൽ രാജുവും നിർവ്വഹിക്കുന്നു. റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് മണാലിയിൽ വെച്ചായിരുന്നു.

മോഡലിംഗ് രംഗത്തും സിനിമാരംഗത്തും കഴിവ് തെളിയിച്ച കയാദു ലോഹർ നിരവധി ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും ജ്വല്ലറി പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ആക്ടീവായ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ അടുത്തിടെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

webdesk

Recent Posts

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

3 days ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

4 days ago

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

6 days ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

1 week ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 week ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

This website uses cookies.