[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വീണ്ടും ഒന്നിച്ച് മോഹൻലാൽ- ശ്രീനിവാസൻ ടീം; വിവാഹിതനായി ഹൃദയം നിർമ്മാതാവ്

ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ രണ്ടാമത്തെ മലയാള ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് വിശാഖ് സുബ്രമണ്യമാണ്‌. മെരിലാൻഡ് എന്ന പ്രശസ്ത ബാനർ വൈശാഖിന്റെ കീഴിൽ തിരിച്ചു വന്ന ചിത്രം കൂടിയായിരുന്നു ഹൃദയം. ഇപ്പോഴിതാ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ ചടങ്ങിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇന്ന് വിവാഹിതനായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ മലയാള സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. എന്നാൽ പതിവ് പോലെ തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ചിത്രങ്ങളാണ്. ആ ചിത്രങ്ങൾക്ക് മാറ്റു കൂട്ടാൻ ശ്രീനിവാസനും എത്തിയപ്പോൾ മലയാളികളുടെ സ്വന്തം ദാസനും വിജയനും വീണ്ടും ഒന്നിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

മോഹൻലാലിന്റെ ബന്ധു കൂടിയായ വൈശാഖിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ശ്രീനിവാസനും കുടുംബവും എത്തിയിരുന്നു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, മല്ലിക സുകുമാരൻ, ദിലീപ്, മണിയൻ പിള്ള രാജു, ജി സുരേഷ് കുമാർ, റഹ്മാൻ, കല്യാണി പ്രിയദർശൻ, ലിസി തുടങ്ങി മലയാളത്തിലെ ഒട്ടേറെ പ്രശസ്ത താരങ്ങൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക പ്രവർത്തകർ എന്നിവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയേറ്റർ കോമ്പ്ലെക്സുകളുടെ ഉടമ കൂടിയാണ് വിശാഖ് സുബ്രമണ്യം. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുമായി ചേർന്ന് ഫന്റാസ്റ്റിക് ഫിലിംസ് എന്ന നിർമ്മാണ ബാനറിൽ കൂടി വിശാഖ് ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട്. അദ്വൈത എന്നാണ് വിശാഖിന്റെ വധുവിന്റെ പേര്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.