പുതിയ തലമുറയിലെ തമിഴ് നടന്മാരിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ ആണ് വിജയ് സേതുപതി. ഒരു നടൻ എന്ന നിലയിലും താരം എന്ന നിലയിലും വലുതായി കൊണ്ടിരിക്കുന്ന മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി അഭിനയിച്ച പുതിയ ചിത്രമായ 96 ന്റെ ട്രൈലെർ എത്തി കഴിഞ്ഞു. തൃഷ കൃഷ്ണൻ നായികയായി എത്തുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ ട്രെയിലറിനും ഗംഭീര സ്വീകരണം ആണ് ലഭിക്കുന്നത്. ഒരു റിയലിസ്റ്റിക് റൊമാന്റിക് ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലെർ നമ്മളോട് പറയുന്നു. വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് വിജയ് സേതുപതി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സി പ്രേം കുമാർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മദ്രാസ് എന്റർപ്രൈസസിന്റെ ബാനറിൽ നന്ദഗോപാൽ ആണ്.
ഗോവിന്ദ് വസന്ത ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കാതലേ കാതലേ എന്ന് തുടങ്ങുന്ന ഇതിലെ ഒരു ഗാനം ഇപ്പോഴേ സൗത്ത് ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആണ്. എൻ ഷണ്മുഖ സുന്ദരം , മഹേന്ദിരൻ ജയരാജ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഏതായാലും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമായി 96 മാറിയിട്ടുണ്ട്. അടുത്തിടെ താരമെന്ന നിലയിൽ മാത്രം ചിത്രങ്ങൾ സമ്മാനിച്ച വിജയ് സേതുപതിയുടെ നടനെന്ന നിലയിലുള്ള ഒരു വമ്പൻ തിരിച്ചു വരവിനുള്ള സാധ്യതയാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. ഒപ്പം തൃഷ എന്ന മികച്ച നടിയുടെ സാന്നിധ്യവും, വിജയ് സേതുപതിയോടൊപ്പം ഉള്ള തൃഷയുടെ ആദ്യ ചിത്രം എന്ന കാര്യവും ഈ ചിത്രത്തെ പ്രതീക്ഷയോടെ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. ജൂങ്ക എന്ന കോമഡി ചിത്രം ആയിരുന്നു ഈ അടുത്തിടെ വിജയ് സേതുപതിയുടേതായി റിലീസ് ചെയ്തത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.