[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മാസ്സ് ട്രൈലെറുമായി ചെക്ക ചിവന്ത വാനം; മണി രത്‌നം മാജിക് ഒരിക്കൽ കൂടി..!

പ്രേക്ഷകർ ഏറെ കാത്തിരുന്ന ചെക്ക ചിവന്ത വാനം എന്ന മണി രത്‌നം ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ഏവരുടെയും പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കുന്ന ഒരു കിടിലൻ മാസ്സ് ട്രൈലെർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഗംഭീര താര നിരയാണ് അണിനിരന്നിരിക്കുന്നത്‌. അരവിന്ദ് സ്വാമി, അരുൺ വിജയ്, ചിമ്പു, വിജയ് സേതുപതി, അദിതി റാവു, ജ്യോതിക, പ്രകാശ് രാജ്, ഐശ്വര്യ രാജേഷ്, ജയസുധ, ത്യാഗരാജൻ, മൻസൂർ അലിഖാൻ, ശിവ ആനന്ദ്, ഡയാന തുടങ്ങിയവർ ആണ് ഈ ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും തീപാറുന്ന ഡയലോഗുകളുമായി ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ആണ് മണി രത്‌നം ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രൈലെർ തരുന്നത്. ബോക്സ് ഓഫീസിലെ വിജയ വഴിയിലേക്കുള്ള മണി രത്‌നത്തിന്റെ വമ്പൻ തിരിച്ചു വരവായേക്കാം ഈ ചിത്രം.

മണി രത്‌നവും ശിവ ആനന്ദും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് സന്തോഷ് ശിവൻ ആണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ചെക്ക ചിവന്ത വാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വൈരമുത്തു വരികൾ എഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ മനോഹരമായ ഗാനങ്ങൾ ആണ് എ ആർ റഹ്മാൻ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ശ്രീകർ പ്രസാദ് ആണ് ചെക്ക ചിവന്ത വാനം എഡിറ്റ് ചെയ്തിരിക്കുന്നത്. അടുത്ത മാസം ഇരുപത്തിയെട്ടാം തീയതി ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ നമ്മളോട് പറയുന്നത്. ഏതായാലും കുറച്ചു നാളുകൾക്കു ശേഷമാണു മണി രത്‌നം ഒരുക്കുന്ന ഒരു ആക്ഷൻ ചിത്രം എത്തുന്നത് എന്നത് തന്നെ ചെക്ക ചിവന്ത വാനത്തിനെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.