[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വനിതാ ക്രിക്കറ്റിന്റെ കഥയുമായി കനാ വരുന്നു; ശിവകാർത്തികേയൻ നിർമ്മിച്ച ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ വരവേൽപ്പ്..!

കഴിഞ്ഞ ദിവസമാണ് കനാ എന്ന തമിഴ് ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ എത്തിയത്. വമ്പൻ സ്വീകരണമാണ് ഈ ട്രെയിലറിന് ലഭിച്ചതെന്ന് പറയാതെ വയ്യ. തമിഴ് യുവ താരം ശിവകാർത്തികേയൻ നിർമ്മിച്ച ഈ ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിക്കറ്റ് താരമാകാൻ കൊതിച്ചു, അത് ജീവിത ലക്ഷ്യമാക്കി മുന്നോട്ടു ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത് എന്നാണ് ട്രൈലെർ നമ്മുക്ക് നൽകുന്ന സൂചന. അരുൺരാജാ കാമരാജ് സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമയിൽ സത്യരാജ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എസ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിവകാർത്തികേയൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം അതിഥി വേഷത്തിലും എത്തുന്നുണ്ട്. ട്രൈലറിലും ശിവകാർത്തികേയൻ പ്രത്യക്ഷപ്പെടുന്നുണ്ട്.

ദർശൻ, ഇലവരശ്, രാമ, സവാരി മുത്ത്, ആന്റണി ഭാഗ്യരാജ്, മുനിഷ്‌കന്ത്, രാമദോസ് എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദിപു നൈനാൻ തോമസ് ആണ്. ദിനേശ് കൃഷ്ണൻ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റൂബൻ ആണ്. കലൈ അരശ് ആണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ്. ഐശ്വര്യ രാജേഷിന്റെ ഗംഭീര പ്രകടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. അതുപോലെ തന്നെ ചിത്രത്തിലെ ക്രിക്കറ്റ് കളിയുടെ രംഗങ്ങൾ വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് എന്നത് ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ഏതായാലും ഒറ്റ ട്രൈലെർ കൊണ്ട് തന്നെ പ്രേക്ഷർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ എത്തി കഴിഞ്ഞു കനാ എന്ന ഈ ചിത്രവും. സീമരാജ എന്ന ചിത്രമാണ് ശിവകാർത്തികേയൻ നായകനായി എത്തുന്ന അടുത്ത റിലീസ്. അടുത്ത മാസം പതിമൂന്നിന് സീമരാജ റിലീസ് ചെയ്യും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.