പ്രശസ്ത യുവ താരം സണ്ണി വെയ്ൻ, 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കാമിനി എന്ന പാട്ടിന്റെ ടീസർ കുറച്ചു നാൾ മുൻപേ റിലീസ് ചെയ്യുകയും വമ്പൻ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ ഫുൾ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. അരുൺ മുരളീധരൻ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം മലയാളത്തിലെ പുതിയ തലമുറയിലെ സൂപ്പർ ഹിറ്റ് ഗായകരിൽ ഒരാളായ ഹരി ശങ്കർ ആണ് ആലപിച്ചിരിക്കുന്നത്.
ഇതിനോടകം ഒട്ടേറെ വമ്പൻ ഹിറ്റു ഗാനങ്ങൾ ആലപിച്ച ഹരിശങ്കർ പറയുന്നത് തന്റെ കരിയറിൽ താൻ പാടിയതിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ഇന്ന് റിലീസ് ചെയ്ത, അനുഗ്രഹീൻ ആന്റണിയിലെ കാമിനി എന്ന ഗാനം എന്നാണ്. വളരെ മനോഹരമായ ദൃശ്യങ്ങളും മനസ്സിൽ പ്രണയം നിറക്കുന്ന സംഗീതം കൊണ്ടും ശ്രദ്ധ നേടുകയാണ് ഇപ്പോൾ കാമിനി എന്ന ഗാനം. ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് നവീൻ ടി മണിലാലും ക്യാമറ ചലിപ്പിച്ചത് സെൽവകുമാർ എസ് ഉം ആണ്. സിദ്ദിഖ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, സുരാജ് വെഞ്ഞാറമ്മൂട്, ബൈജു, മുത്തുമണി എന്നിവരും അഭിനയിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. ഇതിലെ ഗാനങ്ങൾ രചിച്ചത് മനു മഞ്ജിത് ആണ്. ലക്ഷ്യ എന്റർടൈൻമെൻസിന്റെ ബാനറിൽ എം ഷിജിത് ആണ് ഈ റൊമാന്റിക് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.