മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പേരന്പ് എന്ന തമിഴ് ചിത്രത്തിലെ പുതിയ ടീസർ ഇന്ന് റിലീസ് ചെയ്തു. യുവാൻ ശങ്കർ രാജ പേജിലൂടെ പുറത്തു വിട്ട ഈ ടീസറിന് ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ടീസറിന് ദൃശ്യങ്ങളും മനസ്സിനെ സ്പർശിക്കുന്നതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രശസ്ത സംവിധായകനായ റാം രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം വരുന്ന ഫെബ്രുവരി ഒന്നിന് ലോകം മുഴുവൻ റിലീസ് ചെയ്യും. കേരളത്തിൽ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടയോടൊപ്പം ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തങ്കമീങ്കൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സാധനയാണ്.
മമ്മൂട്ടിയുടേയും സാധനയുടെയും അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നാണ് ഇതിനോടകം ഈ ചിത്രം കണ്ട പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഇന്റർനാഷണൽ ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ച പേരന്പ് അവിടെ നിന്നെല്ലാം ഗംഭീര പ്രതികരണം ആണ് നേടിയെടുത്തത് എന്നതും ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമാക്കിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്ത പേരന്പിന്റെ ട്രെയ്‌ലറും വലിയ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. അഞ്ജലി, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം മമ്മൂട്ടിക്കും സാധനക്കും ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുക്കും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.