[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

‘ഇത് മെഗാ മാസ്സ് ‘.. ആരാധകരെ ത്രസിപ്പിച്ചു മധുര രാജ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ മധുര രാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് പുലി മുരുകന്റെ രചന നിർവഹിച്ച ഉദയ കൃഷ്ണ തന്നെയാണ്. വൈശാഖിന്റെ കന്നി ചിത്രമായ പോക്കിരി രാജയിലെ രാജ എന്ന മമ്മൂട്ടി കഥാപാത്രത്തെ ആണ് ഈ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിൽ അദ്ദേഹം എത്തിക്കുന്നത്. മമ്മൂട്ടിയുടെ മരണ മാസ്സ് ലുക്ക് ആണ് ഇന്ന് റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രത്യേകത. നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ആയ പീറ്റർ ഹെയ്‌ൻ ആണ്.

megastar mammootty starrer madura raja


ഇപ്പോൾ മധുര രാജയുടെ അവസാന ഷെഡ്യൂൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇരുപതു ദിവസത്തോളം സമയമെടുത്ത് ഷൂട്ട് ചെയ്യുന്ന സംഘട്ടന രംഗവും അതുപോലെ സണ്ണി ലിയോണിയും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ഐറ്റം സോങുമാണ് ഇനി ഈ ചിത്രത്തിന്റേതായി  ചിത്രീകരിക്കാൻ ബാക്കിയുള്ളത്. ഗോപി സുന്ദർ സംഗീതം പകരുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാർ ആണ്. തമിഴ് നടൻ ജയ് ഒരു പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് പ്രശസ്ത തെലുങ്കു നടനും പുലി മുരുകനിലെ വില്ലനുമായിരുന്ന ജഗപതി ബാബു ആണ്. ഇവർക്ക് പുറമെ സലിം കുമാർ, സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, ധർമജൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

1 day ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

1 day ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

2 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

3 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

4 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

4 days ago

This website uses cookies.