[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

പേരൻപിലെ പുതിയ ടീസർ പുറത്തുവിട്ട് അണിയറപ്രവത്തകർ ….

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പേരന്പ് എന്ന തമിഴ് ചിത്രത്തിലെ പുതിയ ടീസർ ഇന്ന് റിലീസ് ചെയ്തു. യുവാൻ ശങ്കർ രാജ പേജിലൂടെ പുറത്തു വിട്ട ഈ ടീസറിന് ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ടീസറിന് ദൃശ്യങ്ങളും മനസ്സിനെ സ്പർശിക്കുന്നതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രശസ്ത സംവിധായകനായ റാം രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം വരുന്ന ഫെബ്രുവരി ഒന്നിന് ലോകം മുഴുവൻ റിലീസ് ചെയ്യും. കേരളത്തിൽ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടയോടൊപ്പം ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തങ്കമീങ്കൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സാധനയാണ്.

മമ്മൂട്ടിയുടേയും സാധനയുടെയും അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നാണ് ഇതിനോടകം  ഈ ചിത്രം കണ്ട പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഇന്റർനാഷണൽ ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ച പേരന്പ് അവിടെ നിന്നെല്ലാം ഗംഭീര പ്രതികരണം ആണ് നേടിയെടുത്തത് എന്നതും ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമാക്കിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്ത പേരന്പിന്റെ ട്രെയ്‌ലറും വലിയ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. അഞ്ജലി, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം മമ്മൂട്ടിക്കും സാധനക്കും ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുക്കും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.