[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സോഷ്യൽ മീഡിയ കീഴടക്കി ഇന്ത്യൻ 2 സെക്കന്റ് ലുക്ക്; ഗംഭീര രണ്ടാം വരവിനു സേനാപതി..!

നാളെ മുതൽ ആണ് ഇന്ത്യൻ 2 എന്ന ശങ്കർ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. കമല ഹാസനെ നായകനാക്കി ഒരുപാട് വർഷങ്ങൾക്കു മുൻപ് ശങ്കർ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഇന്ത്യൻ. കമല ഹാസന് ദേശീയ പുരസ്‍കാരം വരെ നേടിക്കൊടുത്ത ചിത്രമാണ് ഇന്ത്യൻ. ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ശങ്കർ ഇന്ത്യൻ 2 ഒരുക്കാൻ പോകുന്നത്. ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രമായ സേനാപതി ആയി തന്നെയാണ് കമല ഹാസൻ ഈ രണ്ടാം ഭാഗത്തിലും എത്തുന്നത്. പൊങ്കൽ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു കൊണ്ട് ഇന്ത്യൻ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്.

പ്രായം കൂടുതോറും കൂടുതൽ ബുദ്ധിമാനും അപകടകാരിയുമായ സേനാപതിയാണ് ഇനി എത്താൻ പോകുന്നത് എന്ന സൂചനയും സെക്കന്റ് ലുക്ക് പോസ്റ്റർ നമ്മുക്ക് നൽകുന്നു. ലൈക്ക പ്രൊഡക്ഷൻസ്  നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. എ ആർ റഹ്മാൻ ആയിരുന്നു ഇന്ത്യന് വേണ്ടി സംഗീതം ഒരുക്കിയിയത്. ഇന്ത്യൻ 2 നു വേണ്ടി കാമറ ചലിപ്പിക്കുന്നത് രവി വർമനും എഡിറ്റിംഗ് നിർവഹിക്കാൻ പോകുന്നത് ശ്രീകർ പ്രസാദും ആണ്. ജയമോഹൻ, കബിലൻ  വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് സംഭാഷണം  ഒരുക്കിയിരിക്കുന്നത്. പീറ്റർ ഹെയ്‌ൻ , ജാക്ക് ഗിൽ, ഗ്രിഫിത് എന്നിവർ ചേർന്ന് സംഘട്ടനം ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാൻ ആണ് പ്ലാൻ. എന്തിരൻ 2 നേടിയ വമ്പൻ വിജയത്തിന് ശേഷം ശങ്കർ ഒരുക്കുന്ന ചിത്രമാണ് ഇത്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.